കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ആം​ബു​ല​ന്‍​സാ​യി; കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​ക്കു പു​ന​ർ​ജ​ന്മം; ഇ​ട​യ്ക്കി​റ​ങ്ങാ​തെ സ​ഹ​ക​രി​ച്ച എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ന​ന്ദി​യ​റി​ച്ച് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും

ചേ​ര്‍​ത്ത​ല: കു​ഴ​ഞ്ഞു വീ​ണ യു​വ​തി​ക്കു ക​രു​ത​ലാ​യി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും സ​ഹ​യാ​ത്രി​ക​രും. നി​മി​ഷ വേ​ഗ​ത്തി​ല്‍ ബ​സ് ആം​ബു​ലന്‍​സാ​യ​പ്പോ​ള്‍ കൊ​ച്ചി​യു​ടെ തി​ര​ക്കി​നെ വ​ക​ഞ്ഞു​മാ​റ്റി ബ​സ് അ​മൃ​താ​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ലാ​ണ് നി​ര്‍​ത്തി​യ​ത്.

യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ന്നു​റ​പ്പാ​ക്കി​യാ​ണ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും മ​ട​ങ്ങി​യ​ത്. ചേ​ര്‍​ത്ത​ല ഡി​പ്പോ​യി​ല്‍ നി​ന്നു രാ​വി​ലെ 7.15 ന് ​അ​രൂ​ക്കു​റ്റി വ​ഴി അ​മൃ​താ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് ഇ​ട​ക്കാ​ല ആം​ബു​ല​ന്‍​സാ​യ​ത്.

വ​ടു​ത​ല​യി​ല്‍ നി​ന്നു ക​യ​റി​യ ഹ​സീ​ന​യെ​ന്ന യു​വ​തി​യാ​ണ് അ​രൂ​രി​ല്‍ കു​ഴ​ഞ്ഞു വീ​ണ​ത്. യാ​ത്ര​ക്കാ​ര്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ ന​ല്‍​കി​യെ​ങ്കി​ലും യു​വ​തി ഉ​ണ​രാ​തെ വ​ന്ന​താ​ണ് ആ​ശ​ങ്ക​യാ​ക്കി​യ​ത്.

ഉ​ട​ന്‍ ബ​സ് സ​മീ​പ​ത്തെ കു​മ്പ​ള​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​റി​ല്ലാ​ത്ത​തി​നാ​ല്‍ ചി​കി​ത്സ കി​ട്ടി​യി​ല്ല. അ​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നി​ടെ ആം​ബു​ല​ന്‍​സി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും സ​മ​യ​ത്തി​ല്‍ സ​ജ്ജ​മാ​യി​ല്ല. ഉ​ട​ന്‍ത​ന്നെ യാ​ത്ര​ക്കാ​ര്‍ ബ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യ ആ​ശു​പ​ത്രി​യി​ലേ​ക്കു തി​രി​ക്കാ​ന്‍ പി​ന്തു​ണ ന​ല്‍​കി.

യാ​ത്ര​ക്കാ​ര്‍ സ​ഹ​ക​രി​ച്ച​തോ​ടെ ഡ്രൈ​വ​ര്‍ എ​ൻ.​എ​സ്. സ​ജി​മോ​നും ക​ണ്ട​ക്ട​ര്‍ സി.​പി. മി​നി​യും ച​ടു​ല​മാ​യ നീ​ക്ക​ത്തി​ലൂ​ടെ വാ​ഹ​നം മ​റ്റൊ​രി​ട​ത്തും നി​ര്‍​ത്താ​തെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്നു.

ലൈ​റ്റി​ട്ട് സി​ഗ്ന​ല്‍ ജം​ഗ്ഷ​നു​ക​ള്‍ ക​രു​ത​ലോ​ടെ ക​ട​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.അ​ര​മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ത​ങ്ങി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ ഏ​ല്‍​പി​ച്ചാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്.

ഇ​ട​ക്കി​റ​ങ്ങേ​ണ്ട യാ​ത്ര​ക്കാ​രെ​ല്ലാം സ​ഹ​ക​രി​ച്ച​താ​ണ് സ​ഹാ​യ​ക​ര​മാ​യ​തെ​ന്ന് ഡ്രൈ​വ​ര്‍ വ​യ​ലാ​ര്‍ സ്വ​ദേ​ശി സ​ജി​മോ​നും ക​ണ്ട​ക്ട​ര്‍ ക​ല​വൂ​ര്‍ സ്വ​ദേ​ശി സി.​പി. മി​നി​മോ​ളും പ​റ​ഞ്ഞു.

Related posts

Leave a Comment