ജീ​വ​ന​ക്കാ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്വ​ന്തം ക​ല​ണ്ട​ർ

ചാ​ത്ത​ന്നൂ​ർ : ജീ​വ​ന​ക്കാ​ർ​ക്കാ​യി​സ്വ​ന്തം ക​ല​ണ്ട​ർ ത​യാ​റാ​ക്കി​ കെ എ​സ്ആ​ർടി​സി വി​ത​ര​ണം ചെ​യ്യു​ന്നു. സ​ർ​ക്കാ​ർ അ​വ​ധി ദി​വ​സ​ങ്ങ​ൾ, കെ ​എ​സ് ആ​ർ​ടി​സി​യു​ടെ അ​വ​ധി ദി​വ​സ​ങ്ങ​ൾ, വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ക​ല​ണ്ട​റാ​ണി​ത്. ജീ​വ​ന​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഒ​പ്പി​ട്ടു വാ​ങ്ങി​യ ശേ​ഷ​മാ​ണ് ക​ല​ണ്ട​ർ വി​ത​ര​ണം. ഇ​താ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ്യ​മാ​യി സ്വ​ന്തം ക​ല​ണ്ട​ർ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യ​തും ജീ​വ​ന​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത​തും. ഈ ​വ​ർ​ഷ​വും ഐ ​ഒ സി ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യ​ത്. എ​ല്ലാ​പേ​ജു​ക​ളി​ലും ഐഒസി​യു​ടെ​യും കെ ​എ​സ് ആ​ർ​ടി​സി​യു​ടെ​യും പ​ര​സ്യ​മു​ണ്ട്.

കെ ​എ​സ് ആ​ർ ടി ​സി​യു​ടെ ട്രാ​വ​ൽ കാ​ർ​ഡി​നെ​ക്കു​റി​ച്ചും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ, സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ, തു​ട​ങ്ങി​യ കെ ​എ​സ് ആ​ർ ടി ​സി യു​ടെ സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചും സ​മ​യ​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​വും വി​ശ​ദ​വു​മാ​യ അ​റി​യി​പ്പു​ക​ളും ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment