സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേറ്റം; ബൈ​ക്കി​ലെ​ത്തി​യ സം​ഘം കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

കൊ​ല്ലം :കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റി​ലെ ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി. പാ​ല​ക്കാ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ പ്ര​ഭു​വി​നെ​യാ​ണ് ബ​സി​നു​ള്ളി​ൽ ക​യ​റി​യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​ത്.

പാ​ല​ക്കാ​ട്ടു​നി​ന്നും ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​മാ​ട​ൻ​ന​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.​
റോ​ഡി​ൽ ബൈ​ക്ക് കു​റു​ക്കു​വ​ച്ചാ​ണ് യു​വാ​ക്ക​ൾ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​ത്.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ ​ന​ന്പ​ർ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഇ​ര​വി​പു​രം​പോ​ലീ​സ് പ​റ​ഞ്ഞു.

Related posts