മുന്നറിയിപ്പില്ലാതെ ദീര്‍ഘദൂര സര്‍വീസ് റദ്ദു ചെയ്തു; ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് കിട്ടിയത് എട്ടിന്റെപണി; കെഎസ്ആര്‍ടിസി 7000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

തൊ​ടു​പു​ഴ:​ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് റ​ദ്ദു ചെ​യ്ത് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര​നെ വ​ല​ച്ച കെഎസ്ആ​ർ​ടി​സി 5000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 2000 രൂ​പ കേ​സ് ചെല​വു ന​ൽ​കാ​നും ഇ​ടു​ക്കി ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര​ഫോ​റം വി​ധി​ച്ചു.

ക​ഴി​ഞ്ഞ 14ന് ​രാ​ത്രി 8.30ന് ​പാ​ലാ​യി​ൽ നി​ന്നും ബാം​ഗ്ലൂ​ർ​ക്ക് പോ​കു​ന്ന ബ​സി​ൽ മൈ​സൂ​റി​നു പോ​കാ​നാ​യി നെ​ടി​യ​ശാ​ല കൊ​ടി​യം​മാ​നാ​ൻ വി​ൻ​സ​ന്‍റാ​ണ് ടി​ക്ക​റ്റ് മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ബ​സ് റ​ദ്ദു ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് ചാ​ർ​ജ് തി​രി​കെ ന​ൽ​കു​ക​യോ അ​നു​ബ​ന്ധ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

ഇ​ത്ത​ര​ത്തി​ൽ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത് സേ​വ​ന അ​പ​ര്യാ​പ്ത ആ​ണെ​ന്ന​തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും എ​സ്.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ഫോ​റം വി​ധി​ച്ച​ത്. ഇ​തോ​ടൊ​പ്പം മു​ഴു​വ​ൻ ടി​ക്ക​റ്റ് ചാ​ർ​ജും 30 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നും ഇ​തി​ന​കം പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ 12 ശ​ത​മാ​നം പ​ലി​ശ ന​ൽ​കാ​നും നി​ർ​ദ്ദേ​ശി​ച്ചു. യാ​ത്ര​ക്കാ​ര​നു വേ​ണ്ടി വി.​എ.​ബി​ജു ഹാ​ജ​രാ​യി.

Related posts