ചങ്ക് ബസിന്റെ സ്‌നേഹിതയായ പെണ്‍കുട്ടി വെളിച്ചത്ത്! സുഹൃത്തിനോടൊപ്പം കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചു; സംഭവിച്ചതിനെക്കുറിച്ച് ചങ്ക് ബസിന്റെ ആരാധിക റോസ്മി പറയുന്നതിങ്ങനെ

തങ്ങളുടെ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിനെ ചങ്കെന്ന് വിശേഷിപ്പിച്ച് ആ ബസ് നഷ്ടപ്പെട്ടതിലുള്ള വേദന ഉദ്യോഗസ്ഥരെ അറിയിച്ച പെണ്‍കുട്ടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പെണ്‍കുട്ടിയ്ക്ക് ബസിനോടുള്ള സ്‌നേഹം പരിഗണിച്ച് ബസ് തിരിച്ചുകൊടുക്കാനും ബസിന് ചങ്കെന്ന് പേര് കൊടുക്കാനും എംഡി ടോമിന്‍ തച്ചങ്കരി ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയാരെന്ന കാര്യത്തില്‍ മാത്രം യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ പെണ്‍കുട്ടി വെളിച്ചത്തെത്തിയിരിക്കുന്നു.

കോട്ടയത്തെ വിദ്യാര്‍ഥിനിയായ റോസ്മിയാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഫോണ്‍ വിളിച്ചത്. പെണ്‍കുട്ടി കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിക്കുകയും ചെയ്തു. ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കെഎസ്ആര്‍ടിസിയുടെ വലിയ ഫാനാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും റോസ്മി ഒരു ഓണ്‍ലൈന്‍ മാധ്യത്തോട് പറഞ്ഞു. സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയാണ്. ആ വണ്ടിയിലാണു വീട്ടിലേക്കെത്തുന്നതും. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. സംഭാഷണം ഇത്രവേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു.

Related posts