ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ്  ഇ​ൻ​ഷു​റ​ൻ​സ് കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു കെ​എ​സ്ആ​ർ​ടി​സി

 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ് (പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ് ) ഇ​ൻ​ഷു​റ​ൻ​സ് (ജി​പി​എ​ഐ​എ​സ് ) സ്കീ​മി​ൽ ചേ​രാ​നു​ള്ള തീ​യ​തി മാ​ർ​ച്ച് 31വ​രെ ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വാ​യി.

സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ സി​സം​ബ​ർ 31 – ന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

ഇ​തി​ന് ശേ​ഷ​വും സ​ർ​വീ​സി​ൽ ക​യ​റു​ന്ന​വ​ർ​ക്ക് കൂ​ടി അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​സ്ഥാ​ന​മ്പ​ർ​ക്കാ​ർ 2022 മാ​ർ​ച്ച് 31- വ​രെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​

ഈ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​രാ​നു​ള്ള സ​മ​യ പ​രി​ധി ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സ്കീ​മി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​നും പ്രീ​മി​യം തു​ക അ​ട​യ്ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മാ​ർ​ച്ച് 31- വ​രെ കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

Related posts

Leave a Comment