പുതിയ പാലവും റോഡും വന്നപ്പോൾ കാവാലം കാർ പറഞ്ഞു ഞങ്ങൾക്ക് കെഎസ്ആർടിസി മതി; പറഞ്ഞത് തെറ്റായിപ്പോയെന്ന് നാട്ടുകാർ;  വെള്ളമിറങ്ങിയിട്ടും കെഎസ്ആർടിസി എത്താത്തതുമൂലം പുറംലോകം കാണാതാതെ കാവാലംകാർ

മ​ങ്കൊ​ന്പ്: ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ വാ​ല​ടി​വ​രെ​യെ​ത്തി മ​ട​ങ്ങു​ന്ന​ത് കാ​വാ​ലം​കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. തു​രു​ത്തി​യി​ൽ നി​ന്നു​ള്ള പു​തി​യ റോ​ഡും മു​ള​യ്ക്കാം​തു​രു​ത്തി പാ​ല​വും 2001ൽ ​ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ൾ സ​ർ​വീ​സു​ന​ട​ത്താ​നെ​ത്തി​യ സ്വ​കാ​ര്യ​ബ​സു​ക​ൾ ത​ട​ഞ്ഞി​ട്ട് ത​ങ്ങ​ൾ​ക്കു കെ​എ​സ്ആ​ർ​ടി​സി മാ​ത്രം മ​തി​യെ​ന്നു വാ​ശി​പി​ടി​ച്ച​വ​രാ​ണു കാ​വാ​ലം​കാ​ർ. അ​തി​ന്‍റെ പേ​രി​ൽ അ​നേ​കം പേ​ർ കേ​സി​ൽ പെ​ട്ടു.

പ​ല​രും പോ​ലീ​സി​ന്‍റെ ത​ല്ലും കൊ​ണ്ടു. പ​ക്ഷേ സ്വ​കാ​ര്യ​ബ​സ് വി​രു​ദ്ധ സ​മ​രം ന​ട​ത്തി​യ​തി​നെ​യോ​ർ​ത്ത് പ​രി​ത​പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ നാ​ട്ടു​കാ​ർ. വെ​ള്ള​മി​റ​ങ്ങി​യി​ട്ടും സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി കൂ​ട്ടാ​ക്കാ​ത്ത​താ​ണ് നാ​ട്ടു​കാ​രെ ചൊ​ടി​പ്പി​ക്കു​ന്ന​ത്. നാ​ര​ക​ത്ത​റ​മു​ത​ൽ കൃ​ഷ്ണ​പു​രം വ​രെ റോ​ഡി​ൽ അ​ൽ​പം വെ​ള്ള​മു​ണ്ടെ​ന്നു​ള്ള​താ​ണ് കാ​ര​ണ​മാ​യി​പ​റ​യു​ന്ന​ത്.

ബ​സു​ക​ൾ നാ​ര​ക​ത്ത​റ​വ​രെ​യെ​ത്തി തി​രി​ഞ്ഞു​പോ​കാ​നു​ള്ള സൗ​ക​ര്യം നേ​ര​ത്തേ​മു​ത​ൽ ത​ന്നെ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​തി​നും കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ള​യ​ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ഴി​യേ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്കു​ള്ള സ്കൂ​ൾ​ബ​സു​ക​ളും ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​യ​തി​നാ​ൽ നെ​ൽ​പ്പാ​ട​ത്തു​കൃ​ഷി​യി​ല്ലെ​ങ്കി​ൽ റോ​ഡു​ക​ൾ​ക്കു​മു​ക​ളി​ൽ വെ​ള്ളം​ക​യ​റു​ക സാ​ധാ​ര​ണ​മാ​ണ്. വ​ർ​ഷാ​വ​ർ​ഷം വ​ൻ​തു​ക​മു​ട​ക്കി റോ​ഡു​ക​ൾ ന​ന്നാ​ക്കാ​റു​ണ്ടെ​ങ്കി​ലും, ഓ​രോ​ത​വ​ണ വെ​ള്ളം ക​യ​റി ഇ​റ​ങ്ങു​ന്പോ​ഴും കു​ണ്ടും​കു​ഴി​യു​മൊ​ക്കെ രൂ​പ​പ്പെ​ടു​ന്ന​തും പു​തു​മ​യൊ​ന്നു​മ​ല്ല. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​പ്പോ​ഴ​ത്തേ​തി​ലും ജ​ല​നി​ര​പ്പ് കൂ​ടു​ത​ലാ​യി​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ പോ​ലും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മു​ട​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഈ ​റൂ​ട്ടി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ഏ​റെ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​വ​രും നാ​ട്ടു​കാ​രോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യി​രു​ന്ന​വ​രാ​യി​രു​ന്നെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പു​തി​യ ഷെ​ഡ്യു​ൾ പ​രി​ഷ്ക​ര​ണ​വും മ​റ്റും വ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യ​താ​യാ​ണ് അ​വ​രു​ടെ പ​രാ​തി.

Related posts