മു​ൻ റെ​യി​ൽ​വെ മ​ന്ത്രിയുടെ നാവ് തെറ്റി; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ക്കും; തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേതാവ് മുകുൾ റോയ്ക്ക് നാവുപിഴ



കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും മു​കു​ൾ റോ​യ്‌​യി​ൽ​നി​ന്നും ബി​ജെ​പി പൂ​ർ​ണ​മാ​യും വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ആ​രെ​ങ്കി​ലും കു​റ്റം​പറഞ്ഞാ​ൽ തെ​റ്റു​പ‍​റ​യാ​നാ​വി​ല്ല.

തൃ​ണ​മൂ​ലി​ലേ​ക്ക് മ​ട​ങ്ങി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞിട്ടും വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ജ​യി​ക്കു​മെ​ന്നാ​ണ് മു​കു​ൾ റോ​യ്‌​യു​ടെ പ്ര​വ​ച​നം.

തൃ​പു​ര​യി​ലും ബി​ജെ​പി വെ​ന്നി​ക്കൊ​ടി പാ​റി​യ്ക്കു​മ​ത്രെ. റോ​യ്‌​യു​ടെ പ്ര​സ്താ​വ​ന​കേ​ട്ട് പാ​ർ​ട്ടിക്കാ​ർ മാ​ത്ര​മ​ല്ല പ​ത്ര​ക്കാ​രും ഞെ​ട്ടി. ഉ​ട​നെ അ​ദ്ദേ​ഹം ത​നി​ക്കു​വ​ന്ന നാ​വു​പി​ഴ മ​ന​സി​ലാ​ക്കു​ക​യും വേ​ഗം തി​രു​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സം​ഭ​വം ബി​ജെ​പി ഏ​റ്റെ​ടു​ത്തു. റോ​യ്‌​യു​ടെ വാ​യി​ൽ​നി​ന്നും അ​റി​യാ​തെ സ​ത്യം പു​റ​ത്തു​വ​ന്ന​താ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തി​ക​ര​ണം.

നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേ​ടും. തൃ​പു​ര​യി​ലും ജ​യി​ക്കും. ഇ​തി​ൽ ല​വ​ലേ​ശം സം​ശ​യ​മി​ല്ലെ​ന്നും മു​കു​ൾ റോ​യ് പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​മി​ളി മ​ന​സി​ലാ​യ മു​ൻ റെ​യി​ൽ​വെ മ​ന്ത്രി വേ​ഗം തി​രു​ത്തി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തും. ടി​എം​സി അ​വി​ടെ വി​ജ​യം തു​ട​രും. തൃ​പു​ര​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment