കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് പ്ര​തി​സ​ന്ധി തു​ട​രു​ന്നു; അ​വ​ധി റ​ദ്ദാ​ക്കി മു​ഴു​വ​ൻ ഡ്രൈ​വ​ർ​മാ​രും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു

കോ​ട്ട​യം: ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് മൂ​ലം ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എം ​പാ​ന​ൽ ഡ്രൈ​വ​ർ​മാ​ർ പു​റ​ത്താ​യ​തോ​ടെ​യാ​ണ് പ​ല സ​ർ​വീ​സു​ക​ളും വെ​ട്ടി​ക്കു​റ​യ്ക്കേ​ണ്ടി വ​ന്ന​ത്. ബ​സ് കി​ട്ടാ​തെ യാ​ത്ര​ക്കാ​ർ വ​ല​യു​ന്ന കാ​ഴ്ച​യാ​ണ് പ​ല​യി​ട​ത്തും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​തേ സ​മ​യം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​വ​ധി റ​ദ്ദാ​ക്കി മു​ഴു​വ​ൻ ഡ്രൈ​വ​ർ​മാ​രും ഇ​ന്നു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം ഡി്പ്പോ​യി​ൽ ഇ​ന്ന് കാ​ര്യ​മാ​യ സ​ർ​വീ​സ് പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​ട്ട​യം ഡി​പ്പോ​യി​ൽ മാ​ത്രം 32 ഡ്രൈ​വ​ർ​മാ​ർ​ക്കു ജോ​ലി ന​ഷ്ട​മാ​യി. പാ​ലാ, ച​ങ്ങ​നാ​ശേ​രി, വൈ​ക്കം, പൊ​ൻ​കു​ന്നം,ഈ​രാ​റ്റു​പേ​ട്ട, എ​രു​മേ​ലി ഡി​പ്പോ​ക​ളി​ലാ​യി അ​ന്പ​തി​ല​ധി​കം ഡ്രൈ​വ​ർ​മാ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​യി. നേ​രെ​ത്ത 110 ഷെ​ഡ്യൂ​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന കോ​ട്ട​യം ഡി​പ്പോ ഓ​ർ​ഡി​ന​റി​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ത്താ​ൽ ഷെ​ഡ്യൂ​ളും കു​റ​ച്ചി​രു​ന്നു.

അ​ടു​ത്തി​ടെ കോ​ട്ട​യം – ചേ​ർ​ത്ത​ല ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ഏ​താ​നും ഓ​ർ​ഡി​ന​റി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഷെ​ഡ്യൂ​ളി​ന്‍റെ എ​ണ്ണം 93 ആ​യി ഉ​യ​ർ​ന്നു. ട​യ​ർ ക്ഷാ​മ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ന​ലെ കോ​ട്ട​യം ഡി​പ്പോ​യി​ൽ ആ​റു സ​ർ​വീ​സ് മു​ട​ങ്ങി. ട​യ​ർ ക്ഷാ​മം മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം 16 സ​ർ​വീ​സ് പാ​ലാ​യി​ൽ മു​ട​ങ്ങി​യി​രു​ന്നു.

പി​എ​സ്സി റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ പ​രാ​തി​യി​ലാ​ണു സം​സ്ഥാ​ന​ത്തു​ട​നീ​ളം ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ടാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ റി​വ്യൂ ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും പി​രി​ച്ചു​വി​ടാ​ൻ 30 വ​രെ സാ​വ​കാ​ശം ല​ഭി​ച്ച​തേ​യു​ള്ളൂ. ഇ​തേ​ത്തു​ട​ർ​ന്നാ​ണു കൂ​ട്ട​ത്തോ​ടെ എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ട്ട​ത്.

ഇ​ട​വേ​ള​യ്ക്കു ശേ​ഷം എ​ല്ലാ​ഡി​പ്പോ​യി​ലും കൂ​ടു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും മു​ഴു​വ​ൻ സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്തും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രു​ടെ പി​രി​ച്ചു​വി​ട​ൽ.

Related posts