ആധുനിക സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ട്;  കോ​ട്ട​യം കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ ഇനി മിനുക്കുപണി മാത്രം


കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണം അ​വാ​സ​ന​ഘ​ട്ട​ത്തി​ൽ. അ​വ​സാ​ന​വ​ട്ട മി​നു​ക്കു പ​ണി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.

6000 ച​തു​ര​ശ്ര​യ​ടി വ​ലി​പ്പ​മു​ള്ള ബ​സ് ടെ​ർ​മി​ന​ലും 5000 ച​തു​ര​ശ്ര​യ​ടി​യി​ലു​ള്ള യാ​ർ​ഡു​മാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച ര​ണ്ട് കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​ത്.

രാ​ത്രി യാ​ത്രി​ക​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വി​ശ്ര​മ മു​റി, പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ആ​ധു​നി​ക ടോ​യ്‌​ല​റ്റ് സം​വി​ധാ​നം, അ​ധു​നി​ക റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, യാ​ത്ര​ക്കാ​ർ​ക്ക് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ ടെ​ർ​മി​ന​ലി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ളാ​യി ചെ​ളി​ക്കു​ഴി​യാ​യി കി​ട​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്താ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി. ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പാ​കു​ക​യും ചെ​യ്തു. അ​വേ​ശ​ഷി​ക്കു​ന്ന ഇ​ന്‍റ​ർ​ലോ​ക്കിം​ഗും ടാ​റിം​ഗും പു​രോ​ഗ​തി​യി​ലാ​ണ്. ഒ​രേ​സ​മ​യം 10 ബ​സു​ക​ൾ നി​ര​നി​ര​യാ​യി ടെ​ർ​മി​ന​ലി​ന്‍റെ മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യും.

സ്റ്റാ​ന്‍റി​ലെ​ത്തു​ന്ന മ​റ്റ് ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗ് ടെ​ർ​മി​ന​ലി​ന്‍റെ മ​റു​വ​ശ​ത്താ​ണ്. പു​റ​പ്പെ​ടു​ന്ന ബ​സു​ക​ൾ മാ​ത്ര​മാ​ണ് ടെ​ർ​മി​ന​ലി​ന്‍റെ മു​ന്പി​ൽ എ​ത്തു​ക.

യാ​ത്ര​ക്കാ​ർ​ക്ക് ടെ​ർ​മി​ന​ലി​ൽ നി​ന്നു ബോ​ർ​ഡ് നോ​ക്കി ബ​സി​ൽ ക​യ​റാ​ൻ ക​ഴി​യും.നി​ല​വി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​തി​നാ​യി തു​റ​ന്നു ന​ൽ​കി​യി​ട്ടു​ണ്ട്.

ബാ​ക്കി ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ ടെ​ർ​മി​ന​ലി​ന്‍റെ മു​ന്നി​ൽ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നു​മു​ണ്ട്.

ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷം തി​യ​റ്റ​ർ റോ​ഡ് പൊ​ളി​ച്ചു വീ​തി കൂ​ട്ടി യാ​ത്ര​ക്കാ​ർ​ക്ക് മ​റു​വ​ശ​ത്ത് കൂ​ടി​യും ടെ​ർ​മി​ന​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും.ഈ ​ഭാ​ഗ​ത്ത് ക​ട​ക​ൾ നി​ർ​മി​ച്ച് കെ​എ​സ്ആ​ർ​ടി​സി​ക്ക് മ​റ്റൊ​രു വ​രു​മാ​നം കൂ​ടി ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും.

Related posts

Leave a Comment