കിമ്പളത്തിന്‍റെ നന്ദികാട്ടൽ..! മൂന്നുമാസത്തെ ഫോൺ ബില്ലടച്ചില്ല; കെ എസ്ആർടിസി നഷ്ടം ലക്ഷങ്ങൾ;  റിസർവേഷൻ കൗണ്ടർ പൂട്ടിയതിന് പിന്നിൽ സ്വ​കാ​ര്യ ബ​സ് ലോ​ബി​യെ സ​ഹാ​യി​ക്കാ​നാ​ണെന്ന് ആക്ഷേപം

കോ​ഴി​ക്കോ​ട്: ര​ണ്ടു​ദി​വ​സം കൊ​ണ്ട് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം വ​ന്നി​ട്ടും കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കു​ലു​ക്ക​മി​ല്ല.​ ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മാ​വൂ​ര്‍ റോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഫോ​ണ്‍ ക​ണ​ക്ഷ​ന്‍ റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​യി​ട്ടി​ല്ല.

ബി​ല്ല് അ​ട​യ്ക്കാ​ന്‍ വീ​ഴ്ച വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ബി​എ​സ്എ​ന്‍​എ​ല്‍ നെ​റ്റ് ക​ണ​ക്ഷ​ന്‍ റ​ദ്ദാ​ക്കു​ക​യും ര​ണ്ടു ദി​വ​സം ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ മു​ട​ങ്ങു​ക​യും ചെ​യ്തു. ഒ​രു ദി​വ​സം 85,000 രൂ​പ വ​രെ വ​രു​മാ​നം കി​ട്ടു​ന്ന കൗ​ണ്ട​റാ​ണ് ര​ണ്ടു ദി​വ​സം പ്ര​വ​ര്‍​ത്ത ര​ഹി​ത​മാ​യ​ത്. മൂ​ന്നു മാ​സ​ത്തെ ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ണ​ക്ഷ​ന്‍ റ​ദ്ദാ​ക്കി​യ​ത്.

കെ​എ​സ്ആ​ര്‍​ടി​സി ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ സ്ഥാ​പ​ന​ത്തി​ന് ന​ഷ്ട​മു​ണ്ടാ​ക്കി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം പ​ല കോ​ണി​ല്‍​നി​ന്നും ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

അ​തേ​സ​മ​യം സ്വ​കാ​ര്യ ബ​സ് ലോ​ബി​യെ സ​ഹാ​യി​ക്കാ​നാ​ണ് റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍ ഇ​ട​ക്കി​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​താ​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ ല​ഭി​ക്കാ​താ​കു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ മ​റ്റു​വ​ഴി​ക​ള്‍ തേ​ടും. ഇ​തി​ന് ഒ​രു വി​ഭാ​ഗം കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും കൂ​ട്ടു​നി​ല്‍​ക്കു​ന്നു.

Related posts