സ​ർ​വീ​സി​ന് നൽകിയ ബസ് കണ്ട് ഡ്രൈവർ ഞെട്ടി..! എൻജിൻ അഴിച്ച് താഴെ വച്ച നിലയിൽ;  പൊൻകുന്നം ഡിപ്പോയിൽ നടന്ന സംഭവം ഇങ്ങനെ..

പൊ​​ൻ​​കു​​ന്നം: ഇ​ന്ന​ലെ ത​നി​ക്ക് സ​ർ​വീ​സി​നു പോ​കാ​ൻ അ​ലോ​ട്ട് ചെ​യ്തു കി​ട്ടി​യ ബ​സ് ക​ണ്ട ഡ്രൈ​വ​ർ അ​ന്തം​വി​ട്ടു​നി​ന്നു, ബ​സി​ന് എ​ൻ​ജി​നി​ല്ല. കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ഴി​ച്ചു​താ​ഴെ വ​ച്ചി​രി​ക്കു​ന്ന നി​ല​യി​ൽ ബ​സി​ന്‍റെ എ​ൻ​ജി​ൻ. പൊ​​ൻ​​കു​​ന്നം കെ​​എ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ആ​​ർ​​എ​​സി 934 എ​​ന്ന ന​​മ്പ​​രു​​ള്ള ബ​​സ് കോ​​ട്ട​​യ​​ത്തി​നു പോ​​കു​​ന്ന​​തി​​നു ഡി​​പ്പോ അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ ബ​​സി​​ന്‍റെ ന​​മ്പ​​ർ വ​​ച്ച് ഡ്രൈ​​വ​​ർ​​ക്കു പാ​​സിം​​ഗ് കാ​​ർ​​ഡ് ന​​ൽ​​കി​​യി​​രു​​ന്നു. ഡ്രൈ​​വ​​ർ വ​ണ്ടി​യെ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് എ​ൻ​ജി​നി​ല്ലാ​ത്ത നി​ല​യി​ൽ കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. അ​ബ​ദ്ധം മ​​ന​​സി​​ലാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഡ്രൈ​​വ​​റി​​ൽ​നി​​ന്നു പാ​​സിം​​ഗ് കാ​​ർ​​ഡ് തി​​രി​​ച്ചു​വാ​​ങ്ങി ത​​ടി​ത​​പ്പി.

ബ​​സ് അ​​യ​യ്​​ക്കു​​ന്ന​​തി​​നു മു​​ന്പ് ഡി​​പ്പോ എ​​ൻ​​ജി​​നി​​യ​​റും വൈ​​ഹി​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രും വാ​​ഹ​​ന​​ങ്ങ​​ൾ വേ​​ണ്ട​​വി​​ധം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്നി​​ല്ലെ​​ന്ന് ഇ​​തോ​​ടെ ഉ​​റ​​പ്പാ​​യി. ഏ​​താ​​നും ദി​​വ​​സം മു​​ന്പ് ആ​​ർ​​എ​​ൻ​​സി 816 എ​​ന്ന ന​​മ്പ​​രു​​ള്ള ബ​​സ് സ​​ർ​​വീ​​സി​​ന​​യ​​ച്ച​​ത് വീ​​ലി​ന്‍റെ ന​​ട്ട് ഒ​​ന്നും ത​​ന്നെ മു​​റു​​ക്കാ​തെ​യാ​യി​രു​ന്നു. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ചു കെ​​എ​​സ്ആ​​ർ​​ടി​​യു​​ടെ വി​​ജി​​ല​​ൻ​​സ് വി​​ഭാ​​ഗം അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്.

Related posts