പ്ര​വാ​സി​യു​ടെ ആ​ത്മ​ഹ​ത്യ; ശ്യാ​മ​ള​യെ ര​ക്ഷി​ക്കാൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു; ലോ​ക കേ​ര​ള സ​ഭ ഉ​പാ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലെ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ലോ​ക കേ​ര​ള സ​ഭ ഉ​പാ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​വാ​സി ലോ​ക​ത്തോ​ട് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

സാ​ജ​ന്‍റെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് കു​റ്റ​ബോ​ധ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​ര​ത്തേ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ത​ന്നെ ഇ​പ്പോ​ൾ ഒ​രു ബിം​ബ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ശ്യാ​മ​ള​യെ ര​ക്ഷി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts