ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം തട്ടിച്ച സം​ഭ​വം; പ്ര​തി​ വിനിഷിനെ പോലീസ് അറസ്റ്റു ചെയ്തു 

കൊ​ച്ചി: ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു നി​ര​വ​ധി​പേ​രി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​ർ ഷ​നാ​സ് പാ​ർ​ക്കി​ൽ വി​നീ​ഷി​നെ (26) ആ​ണ് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി​പേ​രി​ൽ​നി​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ട് ല​ക്ഷം രൂ​പ​വീ​തം വാ​ങ്ങി​യ​ശേ​ഷം അ​ഡ്മി​ഷ​ൻ വാ​ങ്ങി ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ ഇ​യാ​ൾ നാ​ട് വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളെ സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ക​ട​വ​ന്ത്ര​യി​ലെ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ട​വ​ന്ത്ര വ്യാ​പാ​ര​ഭ​വ​നി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. ത​ങ്ക​ച്ച​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ദി​നേ​ശ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​ഹേ​ഷ്, പ്ര​ശാ​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts