ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടി..! എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ന് ആ​ളെ എ​ത്തി​ക്കാൻ കെഎ​സ്ആ​ർ​ടി​സി പാതി വഴിക്ക് ട്രി​പ്പ് മു​ട​ക്കി; ട്രിപ്പ്മുടക്കിയിട്ടില്ലെന്നു കെഎസ്ആർടിസി അധികൃതരും

ksrtcക​ൽ​പ്പ​റ്റ: എ​സ്എ​ഫ്ഐ​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ന് ആ​ളെ​യെ​ത്തി​ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി ട്രി​പ്പ് പ​കു​തി​യി​ൽ റ​ദ്ദാ​ക്കി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി. ക​ൽ​പ്പ​റ്റ സ​ബ് ഡി​പ്പോ അ​ധി​കൃ​ത​രാ​ണ് നി​ര​വ​ധി യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി എ​സ്എ​ഫ്ഐ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്ന് 9.40ന് ​മു​ണ്ട​ക്കൈ​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് മേ​പ്പാ​ടി​യി​ൽ അ​വ​സാ​നി​പ്പി​ച്ച് ബ​സ് ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു.

പോ​ളി​ടെ​ക്നി​ക്കി​ൽ​നി​ന്നു​ള്ള എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് ട്രി​പ്പ് പ​കു​തി​യി​ൽ​നി​ന്ന് ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് തി​രി​ച്ച​ത്. ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്ന് മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കേ​ണ്ട ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഡി​പ്പോ​യി​ലെ​ത്തി അ​ധി​കൃ​ത​രു​മാ​യി ബ​സി​ന്‍റെ റൂ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യെ​ത്തു​ട​ർ​ന്നാ​ണ് മേ​പ്പാ​ടി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ക​ൽ​പ്പ​റ്റ​യ്ക്ക് തി​രി​ച്ച​ത്. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 65 പേ​രാ​ണ് ബ​സി​ൽ ക​യ​റി​യ​ത്.

സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തോ​ടെ മേ​പ്പാ​ടി​യി​ൽ​നി​ന്ന് മു​ണ്ട​ക്കൈ​യി​ലേ​ക്കു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്. സ​ർ​വീ​സി​ന് സാ​ധ്യ​മാ​യ നാ​ലു​ബ​സു​ക​ൾ ഡി​പ്പോ​യി​ൽ വെ​റു​തെ കി​ട​ന്നി​ട്ടും ശ​രാ​ശ​രി ക​ല​ക്ഷ​നു​ള്ള മു​ണ്ട​ക്കൈ സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൽ​പ്പ​റ്റ​യി​ലെ​ത്താ​ൻ വ​ടു​വ​ൻ​ചാ​ൽ, പു​റ്റാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഈ​സ​മ​യ​ത്ത് ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​ധി​കൃ​ത​ർ മു​ണ്ട​ക്കൈ റൂ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ ട്രി​പ്പ് റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്നാ​ണ് കെഎസ്ആ​ർ​ടി​സി ഡി​പ്പോ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts