ആ​ഴ്ച​യി​ൽ ഓ​രോ കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ര​നും ജീ​വ​ൻ ന​ഷ്ട​മാ​കു​ന്നു; മാ​ന​സി​ക സ​മ്മ​ർ​ദവും ഉത്കണ്ഠയും കാരണമാകുന്നെന്ന് ജീവനക്കാരുടെ സംഘടന

ചാ​ത്ത​ന്നൂ​ർ: ആ​ഴ്ച​യി​ൽ ശ​രാ​ശ​രി ഓ​രോ കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ര​ന് ജീ​വ​ൻ ന​ഷ്ട​മാ​കു​ന്നു.​വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ങ്ങ​ളി​ലെ സ​ർ​വീ​സി​ലി​രി​ക്കേ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ മ​ര​ണ ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​റ്റ് സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ , സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി ഒ​രു മേ​ഖ​ല​യി​ലു​മി​ല്ലാ​ത്ത​ത്ര മ​ര​ണ നി​ര​ക്കാ​ണ് 26000 ജീ​വ​ന​ക്കാ​രു​ള്ള കെ ​എ​സ് ആ​ർ ടി ​സി യി​ൽ. കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ ഭീ​ക​ര​മാ​യ മ​ര​ണ നി​ര​ക്കി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​രും പൊ​തു സ​മൂ​ഹ​വും ഗൗ​ര​വ​മാ​യ പ​ഠ​നം ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.

സ്വ​ന്തം ജീ​വ​ന​ക്കാ​രു​ടെ സ​ർ​വീ​സി​ലി​രി​ക്കേ​യു​ള്ള മ​ര​ണ​ത്തെ​ക്കു​റി​ച്ച് രേ​ഖ​ക​ൾ ശ​രി​യാ​യി ക്രോ​ഡി​ക​രീ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കെ​എ​സ്ആ​ർ​ടി​സി .

അ​മി​ത​മാ​യ അ​ധ്വാ​ന​ഭാ​രം​മൂ​ല​മു​ണ്ടാ​ക്കു​ന്ന ശാ​രീ​രി​ക​മാ​യ വ്യ​ഥ​ക​ളും രോ​ഗ​ങ്ങ​ളും, ക​ഠി​ന​മാ​യ ജോ​ലി​ഭാ​രം കൊ​ണ്ടു​ണ്ടാ​കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ്ദം , യ​ഥാ​സ​മ​യം ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നാ​ലു​ള്ള ഉ​ത്ക്ക​ണ്ഠ​യും അ​പ​മാ​നഭാ​ര​വും​തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന മ​ര​ണ കാ​ര​ണ​മാ​യി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നത്.

അ​തേ സ​മ​യം അ​പ​ക​ടം , അ​പ​ക​ട​ത്തെത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ തു​ട​ങ്ങി​യ​വ മു​ഖേ​ന​യു​ള്ള മ​ര​ണനി​ര​ക്ക് കു​റ​വാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.​

സ​ർ​വീ​സി​ലു​ള്ള ഒ​രു ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച​ത് രോ​ഗ​ങ്ങ​ൾ മൂ​ല​മോ അ​പ​ക​ട​ത്തി​ലോ ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന വി​വ​രം പോ​ലും കെ ​എ​സ് ആ​ർ ടി ​സി സൂ​ക്ഷി​ക്കു​ന്നി​ല്ല.

മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ഉ​ന്ന​ത​രു​ടെ പീ​ഡ​ന​വും​ മൂ​ലം​ പാ​പ്പ​നം​കോ​ട്ട് ഡി​പ്പോ എ​ഞ്ചി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്‌​പോ​ലെ​യു​ള്ള മ​ര​ണ​ങ്ങ​ൾ, ഉ​ന്ന​ത​രു​ടെ ഭീ​ഷ​ണി മൂ​ലം പാ​റ​ശാ​ല​യി​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ കു​ഴ​ഞ്ഞു വീ​ണ​ത് പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ കെ ​എ​സ് ആ​ർ ടി ​സി യി​ൽ ആ​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തെ​ ക​ണ​ക്ക് ഇ​ങ്ങ​നെ:2016 – ൽ 45, 2017 – ​ൽ 29, 2018 – ൽ 47, 2019 – ​ൽ 55, 2020-ൽ 50, 2021-​ൽ 63 എ​ന്നി​ങ്ങ​നെ​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള മ​ര​ണ​സം​ഖ്യ .

282 ജീ​വ​ന​ക്കാ​ർ. 2022 ലെ ​ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കോ​വി​ഡും ഒ​രു മ​ര​ണ​കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ആ​ഴ്ച​യി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ന് വീ​ത​മാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന​തെ​ന്ന് കെ ​എ​സ് ആ​ർ ടി ​സി യു​ടെ ത​ന്നെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment