ലീവ് നല്‍കില്ലെന്നു പറഞ്ഞ ഇന്‍സ്‌പെക്ടറെ അടിക്കാന്‍ ആഞ്ഞ് വനിതാ കണ്ടക്ടര്‍ ! കളരി അഭ്യാസിയെപ്പോലെ ഇന്‍സ്‌പെക്ടര്‍ ഒഴിഞ്ഞു മാറിയപ്പോള്‍ കണ്ടക്ടര്‍ അതാ നിലത്ത്; ഇരുവര്‍ക്കും എതിരേ നടപടി…

ലീവ് ചോദിച്ചപ്പോള്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ നിലത്തു വീണ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി.

ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ വനിതാ കണ്ടക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറിയതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ അടിതെറ്റി നിലത്തു വീഴുകയായിരുന്നു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്‍പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്‌പെക്ടറിനെതിരേ നടപടി.

2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറായ കെ എ നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ നാരായണനെ പുറത്ത് അടിക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ടക്ടര്‍ ഷൈജ നിലത്തുവീണത്.

തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.

Related posts

Leave a Comment