ഉ​ല​ക്ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു ! അ​മ്മാ​വ​ന്‍ ക​സ്റ്റ​ഡി​യി​ല്‍…

അ​ടി​പി​ടി​യ്ക്കി​ടെ ഉ​ല​ക്ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് യു​വാ​വി​ന് മ​ര​ണം. കൊ​ല്ല​ത്താ​ണ് സം​ഭ​വം. തൃ​ക്ക​രു​വ മ​ണ​ലി​ക്ക​ട വാ​ര്‍​ഡി​ലെ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ബി​നു (38) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ബി​നു​വി​ന്റെ അ​മ്മാ​വ​ന്‍ ക​രു​വ സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​നെ (48) കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു, പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​ക​ളാ​യ ബി​നു​വി​നും അ​മ്മാ​വ​ന്‍ വി​ജ​യ​കു​മാ​റും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ദി​വ​സ​വും മ​ദ്യ​പി​ച്ച ശേ​ഷം രാ​ത്രി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ജോ​ലി​ക​ഴി​ഞ്ഞെ​ത്തി​യ ബി​നു​വും വി​ജ​യ​കു​മാ​റും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ച്ചു. ഇ​തി​നി​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഉ​ല​ക്ക​യെ​ടു​ത്ത് വി​ജ​യ​കു​മാ​ര്‍ ബി​നു​വി​ന്റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് അ​ഞ്ചാ​ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ലീവ് നല്‍കില്ലെന്നു പറഞ്ഞ ഇന്‍സ്‌പെക്ടറെ അടിക്കാന്‍ ആഞ്ഞ് വനിതാ കണ്ടക്ടര്‍ ! കളരി അഭ്യാസിയെപ്പോലെ ഇന്‍സ്‌പെക്ടര്‍ ഒഴിഞ്ഞു മാറിയപ്പോള്‍ കണ്ടക്ടര്‍ അതാ നിലത്ത്; ഇരുവര്‍ക്കും എതിരേ നടപടി…

ലീവ് ചോദിച്ചപ്പോള്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ നിലത്തു വീണ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി. ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ വനിതാ കണ്ടക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറിയതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ അടിതെറ്റി നിലത്തു വീഴുകയായിരുന്നു. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്‍പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്‌പെക്ടറിനെതിരേ നടപടി. 2021 മെയ് മാസം 7-ാം തിയ്യതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടറായ കെ എ നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ നാരായണനെ പുറത്ത് അടിക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ടക്ടര്‍ ഷൈജ നിലത്തുവീണത്. തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്ക്കെതിരേയും അച്ചടക്ക…

Read More

ബസ് നിര്‍ത്താതെ പോയപ്പോള്‍ ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല ! വിദ്യാര്‍ഥികളെ വണ്ടി കയറ്റിക്കൊല്ലാന്‍ ഡ്രൈവറുടെ ശ്രമം;ബസിനു മുമ്പില്‍ കുടുങ്ങിയ വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബസില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥികളെ ഇടിച്ചു കൊല്ലാന്‍ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ശ്രമം.ബസിനു മുന്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.ഐടിഐ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ സ്വകാര്യ ബസാണ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നടുറോഡില്‍ തടഞ്ഞത്. തുടര്‍ന്ന് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ പ്രകോപിതനായ ഡ്രൈവര്‍ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ചിലര്‍ കുതറിമാറിയെങ്കിലും ഒരാള്‍ ബസിന്റെ മുന്‍വശത്ത് കുടുങ്ങി. ബസിന് മുന്നില്‍ തൂങ്ങിപ്പിടിച്ച് നിന്നാണ് ഈ വിദ്യാര്‍ത്ഥി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ വിദ്യാര്‍ത്ഥിയുമായി ഏകദേശം 150 മീറ്ററോളം ദൂരം ബസ് സഞ്ചരിക്കുകയും ചെയ്തു. അതേസമയം, തങ്ങളെ ബസ് ഇടിപ്പിച്ച് കൊലപ്പെടുത്താനാണ് ജീവനക്കാര്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും ഇവര്‍ പറഞ്ഞു. അതേസമയം, വിദ്യാര്‍ത്ഥികള്‍ ബസ്…

Read More