കെഎസ്യു പ്രവർത്തകർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം; ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് Monday July 3, 2017Monday July 3, 2017 Support കൊല്ലം: കൊല്ലത്ത് കെഎസ്യു പ്രവർത്തകർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഒരു പോലീസുകാരനും രണ്ടു പ്രവർത്തകർക്കും പരിക്കേറ്റു. പ്രവർത്തകരെ പോലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുക്കുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.