പ​യ്യ​ന്നൂ​ർ കോ​ള​ജ് കെ​എ​സ്‌​യു മ​ഹാ​സം​ഗ​മം ന​വംബർ 18ന്; 1965 മു​ത​ൽ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ച്ച കെ​എ​സ്‌​യു  പ്രവർത്തകർ പങ്കെടുക്കും

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ1965 മു​ത​ൽ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ച്ച കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ മ​ഹാ​സം​ഗ​മം ന​വം​ബ​ർ 18ന് ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ​യ്യ​ന്നൂ​രി​ൽ ന​ട​ക്കും. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു “ഫാ​സി​സം-​ക​ലാ​ല​യ​ങ്ങ​ൾ​ക്ക് അ​ക​ത്തോ, പു​റ​ത്തോ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​യ്യ​ന്നൂ​ർ ടൗ​ൺ സ്ക്വ​യ​റി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം സെ​മി​നാ​ർ ന​ട​ത്തും.

ന​വം​ബ​ർ 18ന് ​രാ​വി​ലെ പ​യ്യ​ന്നൂ​ർ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മം കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി-​പൂ​ർ​വ​വി​ദ്യാ​ർ​ഥി കു​ടും​ബ​സം​ഗ​മം ന​ട​ക്കും. ച​ട​ങ്ങി​ൽ പ​ഴ​യ​കാ​ല കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ​യും ക​ലാ-​സാം​സ്കാ​രി​ക-​കാ​യി​ക രം​ഗ​ത്തു മി​ക​വ് പു​ല​ർ​ത്തി​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കും. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കെ​എ​സ്‌​യു​വി​ന്‍റെ ച​രി​ത്ര​വും പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്മ​ര​ണി​ക പ്ര​കാ​ശി​പ്പി​ക്കും. തു​ട​ർ​ന്നു ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും.

പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നി​ൽ കെ.​പി. രാ​ജേ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ. നാ​രാ​യ​ണ​ൻ, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ സ​ജീ​വ് മാ​റോ​ളി, എം.​പി. മു​ര​ളി, കെ.​എം. ഭാ​സ്ക​ര​ൻ, സം​ഗ​മം ര​ക്ഷാ​ധി​കാ​രി കെ.​കെ. വേ​ണു, സി. ​പ്ര​കാ​ശ് ബാ​ബു, കെ.​പി. സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​ർ സി.​പ്ര​കാ​ശ്ബാ​ബു-9946665173, കെ.​പി.​സ​തീ​ശ​ൻ-9947388152 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Related posts