പെ​ട്രോ​ള്‍-ഡീസൽ വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ പമ്പിന് മുന്നിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് കെഎസ് യു



മ​ട്ട​ന്നൂ​ര്‍: പെ​ട്രോ​ള്‍ -ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വി​ല്‍ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം. മ​ട്ട​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ച്ചാ​ണ് കെ​എ​സ് യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

കെ​എ​സ് യു ​മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഹ​രി​കൃ​ഷ്ണ​ന്‍ പാ​ളാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ഫ്‌​ഐ മ​ട്ട​ന്നൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​പി. രാ​ഹു​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​സ് ലിം ​യൂ​ത്ത് ലീ​ഗ് മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് മു​ന്നി​ല്‍ നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി. മ​ട്ട​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ സ​മ​രം വി.​എ​ന്‍.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts

Leave a Comment