ചില്ലറ പിഴയല്ല..! കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​നത്തിന് പി​ഴ​യാ​യി പി​രി​ച്ച​ത് 35 കോ​ടി​യി​ല​ധി​കം


തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യാ​യി പോ​ലീ​സ് ഈ​ടാ​ക്കി​യ​ത് 35 കോ​ടി​യി​ല​ധി​കം രൂ​പ.

കേ​ര​ള പ​ക​ർ​ച്ചവ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന​ത്. ഈ ​രീ​തി​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ജൂ​ൺ എട്ടു വ​രെ ചു​മ​ത്തി​യ പി​ഴ 35,17,57,048 രൂ​പ​യാ​ണ്.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച 82,630 പേ​ർ​ക്കെ​തി​രേയാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​പ്പോ​ഴ​ത്തെ ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ മാ​ത്രം 1,96,31,100 രൂ​പ​യാ​ണ് പി​ഴ​യാ​യി ല​ഭി​ച്ച​ത്. 500 രൂ​പ​മു​ത​ൽ 5,000 രൂ​പ​വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്.

കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ല​ഘി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ന​ദ​മ​ണ്ഡം ലം​ഘി​ച്ചു​ള്ള വി​വാ​ഹം, ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് 5,000 രൂ​പ വ​രെ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

മാ​സ്കി​ല്ലെ​ങ്കി​ൽ 500 രൂ​പ​യും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് 2,000 രൂ​പ​വ​രെ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വരി​ൽ നി​ന്നു​ള്ള പി​ഴ അ​ട​യ്​ക്കാ​നാ​യി മാ​ത്രം മാ​ർ​ച്ചി​ൽ എ​ല്ലാം ജി​ല്ല​ക​ളി​ലും പൊ​ലീ​സ് പ്ര​ത്യേ​കം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രു​ന്നു.

ഓ​രോ ദി​വ​സ​വും പി​രി​ക്കു​ന്ന പി​ഴ​ത്തു​ക സ്‌​റ്റേ​ഷ​നു​ക​ൾ ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ട​യ്ക്കും.

Related posts

Leave a Comment