കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എംപി കെ. സുധാകരകൻ കൊച്ചിയിൽ വിളിച്ച് ചേർത്ത യോഗം തങ്ങളുടെ അറിവോടെ അല്ലെന്ന് എറണാകുളം ഡിസിസി.
ക്രിമിനൽ കേസ് പ്രതികളും ഗുണ്ടാ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ് അടക്കം യോഗത്തിൽ പങ്കെടുത്തു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതികരണവുമായി ഡിസിസി വൃത്തങ്ങൾ എത്തിയത്. യോഗത്തിന് മുമ്പോ ശേഷമോ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് അവർ അറിയിച്ചു.
