ഈ​ന്ത​പ്പ​ഴ വി​ത​ര​ണം; കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

 

തി​രു​വ​ന​ന്ത​പു​രം: ഈ​ന്ത​പ്പ​ഴ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം സ്വ​ദ​ശി​യാ​യ ഹൃ​ദേ​ശ് ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ഖേ​ന ഇ​റ​ക്കു​മ​തി ചെ​യ്ത ഈ​ന്ത​പ്പ​ഴം, മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു.

ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​നാ​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment