റോഡിൽ ബസുകളുടെ മത്സരയോട്ടം; ഭയന്ന് വിറച്ച് യാത്രക്കാർ; ഒടുവിൽ ലൈസൻസ് റദ്ദാക്കി ആർടിഒ

ക​ണ്ണൂ​ർ: ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​രാ​റു​ണ്ട്. ക​ണ്ണൂ​രി​ൽ ബ​സു​ക​ളു​ടെ മ​ത്സ​ര ​ഓ​ട്ട​ത്തി​നെ​തി​രേ ന​ട​പ​ടി എ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ർ, കൂ​ത്തു​പ​റ​മ്പ് റൂ​ട്ടി​ൽ ഓ​ടു​ന്ന കു​ട​ജാ​ദ്രി, ഖ​സ​ർ​മു​ല്ല എ​ന്നീ ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​ര​ഓ​ട്ടം.

കു​ട​ജാ​ദ്രി എ​ന്ന ബ​സ് കാ​യ​ലോ​ട് , പാ​നു​ണ്ട റോ​ഡി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ഈ ​ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ഖ​സ​ർ​മു​ല്ല ബ​സ് പി​ന്നാ​ലെ വ​ന്ന് ഇ​ട​ത് വ​ശ​ത്ത് കൂ​ടി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ര​ണ്ട് ബ​സു​ക​ളു​ടേ​യും ഇ​ട​യി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഈ ​മ​ത്സ​ര ഓ​ട്ടം. പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ മു​ജീ​ബ് ഖ​സ​ർ​മു​ല്ല ബ​സി​ന്‍റെ ഡ്രൈ​വ​ർ അ​ർ​ജു​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ശു​പാ​ർ​ശ ചെ​യ്തു. ഇ​നി കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment