വൈ​പ്പി​നി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം; വെ​ള്ളം ഊ​റ്റു​ന്ന​ത് പരിശോധിക്കാൻആ​ന്‍റി തെ​ഫ്റ്റ് സ്ക്വാ​ഡ് ഇ​റ​ങ്ങും

വൈ​പ്പി​ൻ: വൈ​പ്പി​ൻ​ക​ര​യി​ലെ തെ​ക്ക​ൻ പ​ഞ്ചാ​യ​ത്തു​ക​ളാ​യ എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശാ​ശ്വ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​യി എ​റ​ണാ​കു​ള​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ ഇ​ന്ന് യോ​ഗം ചേ​രും.

ഹ​ഡ്കോ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​പ്പി​നി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ല്ലാ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് ചീ​ഫ് എ​ൻ​ജി​നീ​യ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ടു​ത​ല​യി​ൽ​നി​ന്നും പു​തു​വൈ​പ്പി​ലേ​ക്ക് പ​ന്പ് ചെ​യ്യു​ന്ന വെ​ള്ള​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പാ​തി​വ​ഴി​യി​ൽ വൈ​പ്പി​നി​ലേ​ക്കു​ള്ള വെ​ള്ളം ഊ​റ്റു​ന്നു​ണ്ടെ​ന്നും ഇ​ന്ന​ലെ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​പ്പോ​ൾ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു.

ഇ​ത് പ​രി​ഹ​രി​ക്കാ​നാ​യി വൈ​പ്പി​ൻ ഹ​ഡ്കോ ഫീ​ഡ​റി​ൽ നി​ന്നും കു​ടി​വെ​ള്ളം ചോ​ർ​ത്ത​ൽ പ​രി​ശോ​ധി​ക്കാ​ൻ ആ​ന്‍റി തെ​ഫ്റ്റ് സ്ക്വാ​ഡി​നെ പ​രി​ശോ​ധ​ന​യ്ക്കി​റ​ക്കാ​മെ​ന്നും ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സി​യാ ജ​മാ​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ.​സി. റോ​സി​ലി​ൻ, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, മാ​ത്യു ലി​ഞ്ച​ൻ റോ​യി, മെ​ന്പ​ർ​മാ​രാ​യ സി.​ജി. ബി​ജു, പി.​എ​സ്. ഷാ​ജി, എ.​എ​സ്. ബെ​ന്നി എ​ന്നി​വ​രാ​ണ് ചീ​ഫ് എ​ൻ​ജി​നീ​യ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

Related posts