തി​രു​വാ​ങ്കു​ളം മു​ത​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളി​ൽ കുളമ്പുരോഗം പടരുന്നു; ക്ഷീരകർഷകർ ആശങ്കയിൽ 

തൃ​പ്പൂ​ണി​ത്തു​റ: തി​രു​വാ​ങ്കു​ളം മു​ത​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളി​ൽ കു​ള​മ്പു​രോ​ഗം വ്യാ​പ​ക​മാ​കു​ന്നു. രോ​ഗം വ​ന്ന് ക​ന്നു​കാ​ലി​ക​ൾ ചാ​കു​ന്ന​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. തി​രു​വാ​ങ്കു​ളം ചോ​റ്റാ​നി​ക്ക​ര മു​ള​ന്തു​രു​ത്തി ഭാ​ഗ​ങ്ങ​ളി​ലെ ക​ന്നു​കാ​ലി​ക​ളി​ലാ​ണ് കു​ള​മ്പു​രോ​ഗം ക​ണ്ട​ത്. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഹി​ൽ പാ​ല​സി​ൽ 14ല​ധി​കം മാ​നു​ക​ൾ ച​ത്ത​തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ചോ​റ്റാ​നി​ക്ക​ര പ്ര​ദേ​ശ​ത്ത് ക​ന്നു​ന്നു​കാ​ലി​ക​ളി​ൽ രോ​ഗം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​രോ​ട് പാ​ൽ വി​ല്പ​ന നി​ർ​ത്തി​വ​യ്ക്കാ​നും അ​റി​യി​ച്ചി​രു​ന്നു. ഇ​തു മൂ​ലം ഈ ​ഭാ​ഗ​ങ്ങ​ളി​ൽ 750 ലി​റ്റ​ർ പാ​ല​ള​ന്നി​ട​ത്ത് പ​കു​തി​യോ​ളം കു​റ​വു​ണ്ടാ​യി.

രോ​ഗം പൂ​ർ​ണ്ണ​മാ​യി ഭേ​ദ​മാ​യ​തി​നു ശേ​ഷം മാ​ത്ര​മേ ക്ഷീ​ര ക​ർ​ഷ​ക​ർ ക​ർ​ക്ക് പാ ​ല ള ​ക്കാ ൻ ​ക​ഴി​യൂ. ഒ​രു ലി​റ്റ​റി​ന് 40 രൂ​പ വ​ച്ച് 18 ലി​റ്റ​ർ അ​ള​ക്കു​ന്ന ഒ​രു ക​ർ​ഷ​ക​ന് ഒ​രു മാ​സം 21600 രൂ​പ ന​ഷ്ടം വ​രും.​നി​ര​വ​ധി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​പ്ര​കാ​രം ന​ഷ്ടം നേ​രി​ട്ടു​ള്ള​ത്.​

കൂ​ടാ​തെ ചി​കി​ൽ​സാ ചെ​ല​വും തീ​റ്റ​യും ഉ​ൾ​പ്പെ​ടെ ക്ഷീ​ര ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്നു. ഇ​തി​നി​ടെ ചോ​റ്റാ​നി​ക്ക​ര പ്ര​ദേ​ശ​ത്ത് വെ​റ്റി​ന​റി ഡോ​ക്ട​ർ ഏ​റെ നാ​ൾ ഉ​ണ്ടാ​വാ​തി​രി​ന്ന​ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. പു​തി​യ ഡോ​ക്ട​ർ വ​ന്ന​തി​നു ശേ​ഷം പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts