കുട്ടികൾ കാണുന്നത് മദ്യപിക്കുന്ന അച്ഛനെയും ടിവിക്കു മുന്നിലിരിക്കുന്ന അമ്മയെയും; സാ​​​ഹി​​​ത്യം പ​​​ടി​​​യി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ സി​​​നി​​​മ​​​യി​​​ൽ കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം കൂ​​​ടി​​​യെ​​ന്നും എം. ​മു​കു​ന്ദ​ൻ

കോ​​​ഴി​​​ക്കോ​​​ട്: സാ​​​ഹി​​​ത്യം പ​​​ടി​​​യി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ സി​​​നി​​​മ​​​യി​​​ൽ കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം കൂ​​​ടി​​​യെ​​ന്നു സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ എം. ​​​മു​​​കു​​​ന്ദ​​​ൻ. പ​​​ണ്ടു വ​​​ലി​​​യ നോ​​​വ​​​ലു​​​ക​​​ൾ ഏ​​​റെ​​​യും സി​​​നി​​​മ​​​യാ​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.നോ​​​വ​​​ലു​​​ക​​​ൾ സി​​​നി​​​മ​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ഇ​​​ന്ന​​​ത്തെ പോ​​​ലു​​​ള്ള അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​രു​​​ന്നി​​​ല്ല.

ഇ​​​ന്നു നോ​​​വ​​​ലു​​​ക​​​ൾ സി​​​നി​​​മ​​​യാ​​​ക്കാ​​​ൻ ആ​​​ർ​​​ക്കും താ​​​ത്പ​​​ര്യ​​​മി​​​ല്ല. ബി. ​​​ഗി​​​രി​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ മ​​​ല​​​യാ​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ ഡോ.​​​കെ. ജ​​​യ​​​കു​​​മാ​​​ർ ഭീ​​​മ ബാ​​​ല​​​സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ് കെ. ​​​രാ​​​ജേ​​​ന്ദ്ര​​​ന് വി​​​ത​​​ര​​​ണം ചെ​​​യ്തു. 18 വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ കൃ​​​തി​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ്വാ​​​തി​​​കി​​​ര​​​ൺ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം മാ​​​സ്റ്റ​​​ർ എം.​​​എം. കാ​​​ളി​​​ദാ​​​സ​​​ന് വേ​​​ണ്ടി അ​​​ച്ഛ​​​ൻ മോ​​​ഹ​​​ന​​​ൻ ഏ​​​റ്റു​​​വാ​​​ങ്ങി.

Related posts