ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ സ​ഹ​ക​ര​ണ​ബാ​ങ്കി​നെ​തി​രെ​യു​ള​ള  യുഡിഎഫിൻന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് മു​ൻ ഡി.​സി.​സി അം​ഗം

കു​ള​ത്തൂ​പ്പു​ഴ:​ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി ക്ര​മ​ക്കേ​ടു​ന​ട​ത്തി​യെ​ന്നു​ള​ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന വാ​ദ​വു​മാ​യി മു​ൻ ഡി.​സി.​സി അം​ഗം രംഗത്ത്.​ബാ​ങ്കി​ൻെ​റ ഹെ​ഡ്ഓ​ഫീ​സ് ന​വീ​ക​രി​ച്ച് പു​തി​യ​കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ബാ​ങ്കി​നോ​ട് ചേ​ർ​ന്ന് 20സെ​ൻ​റ് ഭൂ​മി ബാ​ങ്ക്ഭ​ര​ണ​സ​മി​തി വി​ല​കൊ​ടു​ത്തു​വാ​ങ്ങി​യി​രു​ന്നു.​

ഭൂ​മി​വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് കു​ള​ത്തൂ​പ്പു​ഴ യു.​ഡി.​എ​ഫ് നേ​തൃ​ത്വം പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്ത് വ​ന്നി​രുന്നു. ​ഇ​തി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന വാ​ദ​വു​മാ​യി ബാ​ങ്ക് മു​ൻ​ഭ​ര​ണ​സ​മി​തി അം​ഗം,അ‌​ഞ്ച​ൽ ഹൗ​സിം​ഗ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റു​കൂ​ടി​യാ​യ ബ​ഷീ​ർ​റാ​വു​ത്തർ യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്.

​കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ള​ള​തും ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും എ​ല്ലാ​വ​ർ​ഷ​വും സ​ഹ​കാ​രി​ക​ൾ​ക്ക് ലാ​ഭ​വി​ഹി​തം വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യ ബാ​ങ്കി​നെ രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽ താ​റ​ടി​ക്കാ​ൻ ചി​ല​ർ​ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ൻെ​റ ഭാ​ഗ​മാ​യു​ള​ള കെ​ട്ടു​ക​ഥ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന ഭൂ​മി ഇ​ട​പാ​ട് പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ഷ​ൻ മു​ന്നി​ൽ ക​ണ്ടാ​ണ്.

മു​മ്പ് യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലു​ന്ന ബാ​ങ്കി​ൽ കോ​ൺ​ഗ്ര​സ് ത​മ്മി​ല​ടി​കാ​ര​ണം ക​ഴി​ഞ്ഞ​തി​ര​ഞ്ഞെ​ടു പ്പി​ൽ ഒ​രാ​ളെ​പോ​ലും വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല..​കു​ള​ത്തൂ​പ്പു​ഴ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​നെ ത​ക​ർ​ത്ത് പൊ​തു​മേ​ഖ​ലാ​ബാ​ങ്കു​ക​ളെ സ​ഹാ​യി​ക്കാ​ൻ ചി​ല​ർ​ന​ട​ത്തു​ന്ന ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ആ​രോ​പ​ണ​മെ​ന്നും ബ​ഷീ​ർ​റാ​വു​ത്ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.​

ബാ​ങ്കി​നെ അ​നു​കൂ​ലി​ച്ച് നി​ല​പാ​ടെ​ടു​ത്ത മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ൻ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ യു.​ഡി.​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ മു​ൻ​കോ​ൺ​ഗ്ര​സ​നേ​താ​വി​ൻെ​റ പ്ര​സ്താ​വ​ന നേ​തൃ​ത്വ​ത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Related posts