തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം കു​മ​ര​ക​വും ക​രി​നി​ഴ​ലി​ൽ;  ആശങ്കയിലും ചില അവകാശ വാദങ്ങളുമായി റിസോർട്ട് ഉടമകൾ; മിണ്ടാതെ റവന്യു അധികാരികൾ


കു​മ​ര​കം: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ൽ​നി​ന്നു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കു​മ​ര​ക​ത്തെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ ഉ​ന്ന​യി​ക്കു​ന്പോ​ൾ അ​ത് അം​ഗീ​ക​രി​ക്കാ​നോ ത​ള്ളി​ക്ക​ള​യാ​നോ ക​ഴി​യാ​തെ റ​വ​ന്യു അ​ധി​കാ​രി​ക​ൾ. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ ലം​ഘ​നം സ്ഥിരീ ക​രി​ച്ച് മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ ഇ​ന്നു പൊ​ളി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​മ​ര​ക​ത്തും ആ​ശ​ങ്ക​യേ​റു​ന്നു.

കാ​യ​ൽ കൈ​യേ​റി​യും പു​റ​ന്പോ​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തി​യും ഒ​ട്ടേ​റെ നി​ർ​മി​തി​ക​ൾ കു​മ​ര​ക​ത്തു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും അ​ന്വേ​ഷ​ണ​വും നി​ല​നി​ൽ​ക്കെ കോ​ട​തി വി​ധി കാ​ത്തി​രി​ക്കു​ക​യാ​ണ് ഏ​താ​നും റി​സോ​ർ​ട്ടു​കാ​ർ. ആ​ല​പ്പു​ഴ വേ​ന്പ​നാ​ട്ടു​കാ​യ​ലി​നോ​ടു ചേ​ർ​ന്ന കാ​പി​ക്കോ റി​സോ​ർ​ട്ടു പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി ഇ​ന്ന​ലെ വ​ന്ന​തോ​ടെ പെ​ർ​മി​റ്റ് വാ​ങ്ങി നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള കു​മ​ര​ക​ത്തെ പ​ല റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.

ശ​ത​കോ​ടി​ക​ൾ മു​ട​ക്കി ടൂ​റി​സം ബി​സി​ന​സി​ലേ​ക്കി​റ​ങ്ങി​യ വ്യ​വ​സാ​യി​ക​ൾ​ക്ക് വി​ന​യാ​യി തീ​ര​ദേ​ശ പ​രി​പാ​ല​ന ന​യ​മം മാ​റു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.കു​മ​ര​ക​ത്തെ ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ൾ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും വേ​ന്പ​നാ​ട്ടു കാ​യ​ലു​മാ​ണ്. കു​മ​ര​ക​ത്തെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ന്പ​നാ​ട്ടു കാ​യ​ലി​ലൂ​ടെ​യു​ള്ള ബോ​ട്ടു​യാ​ത്ര​യാ​ണ് ഏ​റെ പ്രി​യ​ങ്ക​രം. വ​ലി​യ സാ​ന്പ​ത്തി​ക​ച്ചെ​ല​വി​ല്ലാ​തെ കാ​യ​ൽ തീ​ര​ത്ത് വി​ശ്ര​മി​ക്കാ​നും താ​മ​സി​ക്കാ​നും സൗ​ക​ര്യ​പ്ര​ദ​മാ​ണു കു​മ​ര​ക​ത്തെ ചെ​റു​കി​ട റി​സോ​ർ​ട്ടു​ക​ളും ഹോം ​സ്റ്റേ​ക​ളും.

ചെ​റു​തും വ​ലു​തു​മാ​യ അ​ന്പ​തി​ലേ​റെ റി​സോ​ർ​ട്ടു​ക​ളും ഹോം ​സ്റ്റേ​ക​ളും കു​മ​ര​ക​ത്തു​ണ്ട്. ഇ​വ​യെ​ല്ലാം പെ​ർ​മി​റ്റും ലൈ​സ​ൻ​സും വാ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. ചി​ല​ത് കാ​യ​ലി​ൽ നി​ന്നും 50 മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ച​ല്ലെ​ന്ന ആ​ക്ഷേ​പം കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ചി​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ല​ഭി​ക്കു​ക​യും ഇ​വ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തെ​ക്കും​ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലു​ള്ള റി​സോ​ർ​ട്ടി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നെ​ങ്കി​ലും തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു മു​ന്പ് ത​ന്നെ പെ​ർ​മി​റ്റ് ഇ​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.

കു​മ​ര​ക​ത്തെ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ ദു​ര പ​രി​ധി​യി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സാ​ങ്കേ​തി​ക​മാ​യി പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി​യി​ൽ​നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യ​ത്. നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ല്ക്കു​ന്ന വി​വി​ധ റി​സോ​ർ​ട്ടു​ക​ൾ കു​മ​ര​ക​ത്തു​ണ്ട്.

Related posts