മു​ഖ്യ​മ​ന്ത്രി​യെ ജി​ഷ്ണുവിന്‍റെ വീ​ട്ടി​ലേ​ക്ക് സി​പി​എം കൂ​ട്ടി​ക്കൊ​ണ്ടു പോ​ക​ണം; കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്ക​ണ​മെന്ന് ആവശ്യപ്പെട്ട സിപിഎമ്മിന് മറുപടിയുമായി കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ വീ​ട്ടി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ സി​പി​എം ത‍​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സി​പി​എം ജി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ കൂ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്.

കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ ര​മി​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ആ​ണ്ട​ല്ലൂ​ര്‍ സ​ന്തോ​ഷി​ന്‍റെ വീ​ടും പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് തൊ​ട്ട​ടു​ത്താ​ണ്. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts