ഒളിച്ചിരിക്കുന്ന ആളെ കണ്ടെത്തൂ ! ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന മലയാളികളുടെ ഇഷ്ടതാരത്തെ കണ്ടെത്താന്‍ ചലഞ്ച്…

ലോക്ക് ഡൗണ്‍ കാലം ചലഞ്ചുകളുടേതും കൂടിയാണ്. കോവിഡ് 19 ലോകത്തിനു മുഴുവന്‍ ചലഞ്ചാകുമ്പോള്‍ വിവിധ തരത്തിലുള്ള ചലഞ്ചുകളുമായി ആളുകള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

പഴയ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ട് ഇതില്‍ നിന്നും തന്നെ കണ്ടു പിടിക്കാന്‍ കൂട്ടുകാരോട് ചലഞ്ച് ചെയ്യുന്ന ആളുകളുമുണ്ട്.

മലയാളത്തിന്റെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നതും അത്തരമൊരു ചലഞ്ചാണ്.

സ്‌കൂള്‍ കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചന്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്.

https://www.instagram.com/p/B-twtbLFzPx/?utm_source=ig_embed

കൂട്ടത്തില്‍ നിന്നും എന്നെ കണ്ടുപിടിക്കൂ എന്നാണ് ചാക്കോച്ചന്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ചലഞ്ച്.

ലോക്ഡൗണ്‍ കാലത്തിന്റെ വിരക്തി മാറ്റാനായി വ്യായാമവുമൊക്കെയായി തിരക്കിലാണ് താരം.

സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളും ചാക്കോച്ചന്‍ പങ്കുവയ്ക്കാറുണ്ട്. ജിമ്മും ഫിറ്റ്‌നസ് സെന്ററുകളും എല്ലാം പണിമുടക്കിയ ലോക്ഡൗണ്‍ കാലത്ത് സ്റ്റെയര്‍ കെയ്‌സും വര്‍ക്ക് ഔട്ട് സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് ചാക്കോച്ചന്‍.

എന്തായാലും ചാക്കോച്ചന്റെ ചലഞ്ച് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related posts

Leave a Comment