ചാക്കോച്ചാ, അനിയത്തി പ്രാവ് കഴിഞ്ഞ് നല്ല സിനിമയൊന്നും കിട്ടിയില്ലേ! ട്രോളുമായെത്തിയ ആരാധകന്റെ വായടിപ്പിക്കുന്ന മറുപടി നല്‍കി, കയ്യടി വാങ്ങി കുഞ്ചാക്കോ ബോബന്‍

സോഷ്യല്‍മീഡിയയുടെ കടന്നു വരവോടെ ആരാധകര്‍ക്കും താരങ്ങള്‍ക്കും തമ്മില്‍ ഇന്ന് വലിയ അന്തരമൊന്നുമില്ല. ആരാധകരുടെ അല്ലെങ്കില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്ക് റെഡിമെയ്ഡ് ഉത്തരങ്ങളുമായി താരങ്ങളും സന്നിഹിതരാണ്. പുകഴ്ത്തിപ്പറച്ചിലായാലും കളിയാക്കലായാലും പരിഭവമായാലും ട്രോളായാലും അധിക്ഷേപമായാലും മറുപടി ഉടനെത്തും.

ഇത്തരത്തില്‍ തന്നെ ട്രോളി കമന്റിട്ട വ്യക്തിക്ക് കുഞ്ചാക്കോ ബോബന്‍ കൊടുത്തൊരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ ശ്രദ്ധേയമായിരിക്കുന്നത്. ‘ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ? അനിയത്തി പ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയിട്ടില്ല’ എന്നായിരുന്നു വിഡിയോക്ക് താഴെയുള്ള കമന്റ്. ചാക്കോച്ചന്റെ മറുപടി ഇങ്ങനെ: ‘മണിച്ചിത്രത്താഴ് കാണൂ’. ഒപ്പം കൈ കൂപ്പുന്ന ഒരു ഇമോജിയും.

കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പരസ്യവിഡിയോക്ക് താഴെയായിരുന്നു കമന്റും മറുപടിയും. ചാക്കോച്ചന്റെ മറിപടി ചോദ്യകര്‍ത്താവിന്റെ വായടിപ്പിച്ചു എന്നാണ് താരത്തിന്റെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks) on

Related posts