സിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ല, ഉന്നയിക്കുന്നത് സാമൂഹിക പ്രശ്നം! പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബൻ

കൊച്ചി: തന്‍റെ പുതിയ ചിത്രമായ “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബൻ.

സിനിമയുടെ പരസ്യം സർക്കാരിനെതിരല്ല. സാമൂഹിക വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്നു കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോടു പറഞ്ഞു.

ഈ സിനിമ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെയോ സർക്കാരിനെയോ ടാർഗറ്റ് ചെയ്യുന്നതല്ല.

സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്നു നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്.

തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽനിന്നു ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല.

കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നതു ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment