കുഞ്ഞാലിപ്പാറയിലെ ക്ര​ഷ​റും ക്വാ​റി​യും  അ​ട​ച്ചു​പൂ​ട്ടാൻ മു​ഖ്യ​മ​ന്ത്രി​ക്ക് ഭീ​മ​ഹ​ർ​ജി നൽകി  കു​ഞ്ഞാ​ലി പാ​റ സം​ര​ക്ഷ​ണ സ​മി​തി

കൊ​ട​ക​ര: ജ​ന​ങ്ങ​ളു​ടെ ജീ​വ​നു സ്വ​ത്തി​നും ഭാ​വി​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യ കു​ഞ്ഞാ​ലി​പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  കു​ഞ്ഞാ​ലി പാ​റ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും വ്യ​വ​സാ​യ മ​ന്ത്രി​യ​ട​ക്ക​മു​ല​ൽ​മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

നാ​ട്ടു​കാ​ർ ഒ​പ്പി​ട്ട ഭീ​മ ഹ​ർ​ജി തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​രി​ട്ട് എ​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു. പു​തു​ക്കാ​ട് മ​ണ്ഡ​ലം എം.​എ​ൽ.​എ.​യും മ​ന്ത്രി​യു​മാ​യ പ്രൊ​ഫ:​സി. ര​വി​ന്ദ്ര​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു വ​കു​പ്പ് മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​എ​ന്നി​വ​ർ​ക്കും ഭീ​മ ഹ​ർ​ജി ന​ൽ​കി​യ​ത്.

സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ രാ​ജ് കു​മാ​ർ ര​ഘു​നാ​ഥ് , സു​മേ​ഷ് മൂ​ത്ത​ന്പാ​ട​ൻ, സ​ജി​ൻ ജോ​ണ്‍, ബി​ജു തെ​ക്ക​ൻ, രാ​ഹു​ൽ കാ​ര​യി​ൽ തു​ട​ങ്ങി​യ​വ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മ​ന്ത്രി​മാ​രെ നേ​രി​ൽ​ക​ണ്ട​ത്.

Related posts