ലക്ഷ്യം വളര്‍ത്തല്‍ മാത്രമോ? പ്രാര്‍ഥനയോടെ അവര്‍ കാത്തിരുന്നു, പൊന്നോമനയ്ക്കുവേണ്ടി… നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ ലീനയെ ചോദ്യം ചെയ്യും

kunjuകോഴഞ്ചേരി: പട്ടാപ്പകൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് യുവതി തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ വെച്ചൂച്ചിറ യിൽ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റാന്നി വെച്ചൂച്ചിറ പുറത്തു പുരയ്ക്കൽ അനീഷിന്‍റെ ഭാര്യ  ലീനയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടോടെയാണ് വെച്ചൂച്ചിറ പുറത്തു പുരയ്ക്കൽ വീട്ടിൽ നിന്നാണ് ലീനയെ അറസ്റ്റ് ചെയ്യു ന്നത്. കുട്ടിയെ വളർത്തുകയെന്ന ഉദ്ദേശം മാത്രമായിരുന്നു ലീനക്കുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
 

മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ജില്ലാ ആശുപ ത്രിയിലെ സിസി ടിവി കാമറയിൽ ലീന ഫോണ്‍ വിളിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേ തുടർന്നാണ് മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചത്. ജില്ല യിലെ മുഴുവൻ പോലീസിനെയും കോർത്തിണക്കി എട്ട് ടീമു കളായി തിരിച്ചായിരുന്നു അന്വേഷണം.

 
സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി നേരിട്ടു തന്നെ അന്വേഷണ ചുമതല ഏറ്റെടുത്തിരുന്നു. പ്രതി ജില്ല കടന്നുപോകാനുള്ള സാധ്യത കണക്കിലെടത്ത് അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന നടത്തിയിരുന്നു. ലീനയ്ക്ക് മറ്റ് ഉദ്ദേശങ്ങൾ ഇല്ലാതിരുന്നതായും വളർത്തുകയെന്ന ഒറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും  ജില്ലാ പോലീസ് മേധാവി ബി. അശോകൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

 
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വെച്ചൂച്ചിറയിൽ നിന്നും കണ്ടെത്തിയ കുഞ്ഞിനെയും ലീനയെയും പ്രാഥമികാ രോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധനകൾക്കുശേഷമാണ് കോഴഞ്ചേരിയിലേക്കു കൊണ്ടുവന്നത്. ജില്ലാ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധർ നടത്തിയ പരിശോധനയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

കടത്തിക്കൊണ്ടു പോയ കുഞ്ഞിന് ലീന ദ്രവരൂപത്തിലുള്ള ആഹാരം പകർന്നു നല്കിയതായും ലീന പോലീസിനോടു പറഞ്ഞു. ലീനയെ ആറന്മുള പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
ആശുപത്രിയിലെത്തിച്ച കുഞ്ഞിന് പരിശോധനയേത്തുടർന്ന് മാതാവ് അനിത പാൽ നല്കി. രണ്ടുവട്ടം അബോർഷനു വിധേയ യായ ലീന തനിക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നു കരുതി യാണ് നവജാതശിശുവിനെ തട്ടിയെടുക്കാൻ തീരുമാനിച്ച തെന്നാണ് പോലീസിനു മൊഴി നല്കിയത്.

 

കുഞ്ഞിനെ കടത്തി ക്കൊണ്ടു പോകുന്നതിനു പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിനും ഇവർ വ്യക്തമായ ഉത്തരം നല്കിയിട്ടില്ല. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന ലീനയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി ആശുപത്രി യിലെത്തിച്ച് തെളിവെടുപ്പ് നടത്താനും പോലീസ് തീരുമാനി ച്ചിട്ടുണ്ട്.

Related posts