ഇവൻമാരാണോ സദാചാരക്കാർ..! മ​റൈ​ൻ ഡ്രൈ​വി​ലെ സ​ദാ​ചാ​ര പ്രവർത്തകരിൽ മൂ​ന്നു​പേ​ർ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെട്ടവർ; ഇവർക്കെതിരെ കാ​പ്പ ചു​മ​ത്തും

sivasenaകൊ​ച്ചി:  എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ലെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ശി​വ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തും. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​ർ നേ​ര​ത്തെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​യ​തി​നാ​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം (കാ​പ്പ) ചു​മ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് തു​ട​ങ്ങി​യ​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള മ​റ്റ് കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്  വി​ല​യി​രു​ത്തി ക​ള​ക്ട​റാ​ണ് കാ​പ്പ ചു​മ​ത്താ​ൻ ഉ​ത്ത​ര​വി​റ​ക്കു​ക. കാ​പ്പ ചു​മ​ത്തി​യാ​ൽ കു​റ്റ​വാ​ളി​ക​ളെ ആ​റു​മാ​സം വ​രെ ജാ​മ്യ​മി​ല്ലാ​തെ ജ​യി​ലി​ൽ അ​ട​യ്ക്കാ​നോ സ്വ​ന്തം ജി​ല്ല​യി​ൽ നി​ന്നു മാ​റ്റി നി​ർ​ത്താ​നോ സാ​ധി​ക്കും.

അ​തേ​സ​മ​യം കേ​സി​ൽ ഇ​നി​യും പി​ടി​യി​ലാ​കാ​നു​ള്ള​വ​രു​ടെ വി​വ​ര​വും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കേ​സി​ൽ ഇ​നി​യും ഏ​ഴു പ്ര​തി​ക​ളെ​ക്കൂ​ടി തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നാ​ണ് വി​വ​രം. 15 ഓ​ളം പേ​ർ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ ഇ​വ​ർ ആ​രൊ​ക്കെ​യാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. മ​റ്റു പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി  ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യേ​ണ്ടി​വ​രും. റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടും.

Related posts