വൈ​റ്റി​ല​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു  ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കു പ​രിക്ക്; സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ കെയുആ​ർ​ടി​സി ലോ ​ഫ്ളോ​ർ ബ​സ് ഇ​ടി​ച്ചാ​ണ് അപകടം

കൊ​ച്ചി: വൈ​റ്റി​ല ജ​ന​താ റോ​ഡി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഇ​ന്നു രാ​വി​ലെ പ​ത്തേ​കാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ കെയുആ​ർ​ടി​സി ലോ ​ഫ്ളോ​ർ ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ലോ ​ഫ്ളോ​ർ ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​തെ​ന്നാ​ണു വി​വ​രം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം വി​ട്ട​യ​ച്ച​താ​യും ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Related posts