ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്..! നടി ഖുശ്ബു ആശുപത്രിയില്‍

ഹൈദരാബാദ്ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായി ഖുശ്ബു സുന്ദറിനെ വെള്ളിയാഴ്ച  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. 

ട്വിറ്ററിൽ, ഖുശ്ബു ഒരു ഫോട്ടോ അടക്കം ഈ വിവരം ഖുശ്ബു  പങ്കുവച്ചിട്ടുണ്ട്. “പനി അധികമായി. അത് എന്നെ ബാധിച്ചു.

കടുത്ത പനിയും ശരീരവേദനയും തളർച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്” – ഖുശ്ബു ട്വീറ്റ് ചെയ്തു.

ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും  ഖുശ്ബു പറയുന്നു. 

Related posts

Leave a Comment