എ​​ൽ ക്ലാ​​സി​​ക്കോ ന​​ന്പ​​ർ 04

മാ​​ഡ്രി​​ഡ്: ര​​ണ്ട് ദി​​വ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം വീ​​ണ്ടു​​മൊ​​രു എ​​ൽ ക്ലാ​​സി​​ക്കോ​​യ്ക്ക് ഫു​​ട്ബോ​​ൾ ലോ​​കം ഇ​​ന്ന് സാ​​ക്ഷ്യം​​വ​​ഹി​​ക്കും. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​ത്രി 1.15ന് ​​റ​​യ​​ൽ മാ​​ഡ്രി​​ഡും ബാ​​ഴ്സ​​ലോ​​ണ​​യും കൊ​​ന്പു​​കോ​​ർ​​ക്കും.

ബു​​ധ​​നാ​​ഴ്ച രാ​​ത്രി 1.15നു ​​ന​​ട​​ന്ന കോ​​പ്പ ഡെ​​ൽ റേ ​​ര​​ണ്ടാം പാ​​ദ സെ​​മി​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ, മാ​​ഡ്രി​​ഡി​​ലെ​​ത്തി 3-0ന്‍റെ ജ​​യം നേ​​ടി​​യി​​രു​​ന്നു. ര​​ണ്ട് ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ബാ​​ഴ്സ വീ​​ണ്ടും റ​​യ​​ലി​​ന്‍റെ ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗോ ബ​​ർ​​ണ​​ബ്യൂ​​വി​​ൽ എ​​ത്തു​​ന്നു, ഈ ​​സീ​​സ​​ണി​​ലെ അ​​വ​​സാ​​ന എ​​ൽ ക്ലാ​​സി​​ക്കോ​​യ്ക്കാ​​യി.

2018-19 സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ മൂ​​ന്ന് എ​​ൽ ക്ലാ​​സി​​ക്കോ ന​​ട​​ന്നു. അ​​തി​​ൽ ര​​ണ്ടെ​​ണ്ണം കോ​​പ്പ ഡെ​​ൽ റേ​​യി​​ലാ​​യി​​രു​​ന്നു. റ​​യ​​ൽ മാ​​ഡ്രി​​ന്‍റെ സ​​ന്പൂ​​ർ​​ണ പ​​രാ​​ജ​​യ​​മാ​​ണ് ഇ​​തു​​വ​​രെ ക​​ണ്ട​​ത്. ലീ​​ഗി​​ൽ 25 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 57 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​ര​​ന്നു. 48 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് മൂ​​ന്നാ​​മ​​താ​​ണ്.

ഫേ​​സ്ബു​​ക്ക് ലൈ​​വ്

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ലെ പ്ര​​ധാ​​ന മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ത്ത​​വ​​ണ ഇ​​ന്ത്യ​​യി​​ൽ ടി​​വി സം​​പ്രേ​​ഷ​​ണം ഉ​​ണ്ടാ​​യി​​ല്ല. ഇ​​ന്നു ന​​ട​​ക്കു​​ന്ന റ​​യ​​ൽ-​​ബാ​​ഴ്സ എ​​ൽ ക്ലാ​​സി​​ക്കോ​​യും ടെ​​ലി​​വി​​ഷ​​നി​​ൽ ത​​ത്സ​​മ​​യം ലൈ​​വ് ഇ​​ല്ല. മ​​ത്സ​​രം ഫേ​​സ്ബു​​ക്ക് വാ​​ച്ചി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ പ്രേ​​മി​​ക​​ൾ​​ക്ക് ഫ്രീ​​യാ​​യി കാ​​ണാ​​മെ​​ന്ന് ലാ ​​ലി​​ഗ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ൽ ഫേ​​സ്ബു​​ക്കു​​മാ​​യി ലാ ​​ലി​​ഗ ഉണ്ടാക്കിയ ക​​രാ​​ർ​​പ്ര​​കാ​​ര​​മാ​​ണ് ഓ​​ണ്‍ ലൈ​​നാ​​യി ത​​ത്സ​​മ​​യം സം​​പ്രേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ടി​​വി​​യി​​ൽ ചി​​ല മ​​ത്സ​​ര​​ങ്ങ​​ൾ ത​​ത്സ​​മ​​യ​​മി​​ല്ല. ക​​രാ​​ർ​​പ്ര​​കാ​​രം മൂ​​ന്ന് സീ​​സ​​ണു​​ക​​ളി​​ൽ ഇ​​ന്ത്യ​​ൻ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ൽ ഈ ​​നി​​ല തു​​ട​​രും. ഫേ​​സ്ബു​​ക്കി​​ൽ ഏ​​റ്റ​​വും അ​​ധി​​കം പി​​ന്തു​​ട​​ര​​പ്പെ​​ടു​​ന്ന ര​​ണ്ട് ടീ​​മു​​ക​​ളാ​​ണ് റ​​യ​​ലും ബാ​​ഴ്സ​​യും.

എ​​ൽ ക്ലാ​​സി​​ക്കോ 2018-19

ബാ​​ഴ്സ​​ലോ​​ണ -5, റ​​യ​​ൽ മാ​​ഡ്രി​​ഡ് -1
(ലാ ​​ലി​​ഗ)
ബാ​​ഴ്സ​​ലോ​​ണ -1, റ​​യ​​ൽ മാ​​ഡ്രി​​ഡ് -1
(കോ​​പ്പ ഡെ​​ൽ റേ)
​​റ​​യ​​ൽ മാ​​ഡ്രി​​ഡ് -0, ബാ​​ഴ്സ​​ലോ​​ണ -3
(കോ​​പ്പ ഡെ​​ൽ റേ)
​​റ​​യ​​ൽ മാ​​ഡ്രി​​ഡ് -?, ബാ​​ഴ്സ​​ലോ​​ണ -?
(ലാ ​​ലി​​ഗ)

Related posts