പിണറായി വിജയൻ ഹിറ്റ്ലറും ധിക്കാരിയുമെന്ന്; കെ. സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ൻ. പി​ണ​റാ​യി വി​ജ​യ​ൻ ഹി​റ്റ്ല​റാ​ണെ​ന്നും ധി​ക്കാ​രി​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് ഒ​രു നി​ല​യും വി​ല​യും ന​ൽ​കാ​ത്ത​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്ന് സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു.

വേ​റെ​യും പ​ല​രും ഇ​തി​നു മു​ൻ​പ് കേ​ര​ളം ഭ​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ മാ​ത്ര​മ​ല്ല മു​ഖ്യ​മ​ന്ത്രി ആ​യി​ട്ടു​ള്ള​ത്. പോ​ലീ​സി​നെ ക​ൺ​ട്രോ​ൾ ചെ​യ്യു​ന്ന​ത് പി ​ശ​ശി​യാ​ണെ​ന്നും ഡി​ജി​പി​ക്ക് ഒ​രു റോ​ളും ഇ​ല്ലെ​ന്ന് കെ ​സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ല​പാ​ട് എ​ടു​ക്കാ​ൻ ആ​കു​ന്നി​ല്ല. ക​റു​ത്ത കൊ​ടി കാ​ണി​ച്ച​തും പ്ര​തി​ഷേ​ധി​ച്ച​തു​മാ​ണോ തെ​റ്റ്. എ​ന്ത് തെ​റ്റാ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ചെ​യ്ത​തെ​ന്ന് സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള യാ​ത്ര​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ പോ​ലീ​സും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും മ​ർ‌​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ഡി​ജി​പി ഓ​ഫി​സ് മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

ക​ല്ലേ​റ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. അ​തോ​ടെ കെ. ​സു​ധാ​ക​ര​നു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടെ വി. ​ഡി സ​തീ​ശ​ൻ പ്ര​സം​ഗം പ​കു​തി​ക്ക്‌വ​ച്ച് നി​ർ​ത്തി.

Related posts

Leave a Comment