കു​ടി​ച്ചി​ക​ളും കു​ടി​യ​ൻ​മാ​രും..! കേ​ര​ള​ത്തി​ൽ 70 ശ​ത​മാ​നം മദ്യപാനികളുണ്ടെങ്കിൽ അതിൽ 15 ശതമാനം സ്ത്രീകളെന്ന് മന്ത്രി ജി സുധാകരൻ

g-sudhakaran-lചാ​രും​മൂ​ട്: കേ​ര​ള​ത്തി​ൽ 70 ശ​ത​മാ​നം മ​ദ്യ​പാ​നി​ക​ളു​ണ്ടെ​ന്നും ഇ​തി​ൽ 15 ശ​ത​മാ​നം സ്ത്രീ​ക​ളും മ​ദ്യ​പി​ക്കു​ന്നു​ണ്ട​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ 75 ല​ക്ഷം വ​രു​ന്ന കു​ടും​ബ​ങ്ങ​ളെ ല​ഹ​രി വി​മു​ക്‌​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റ് സം​സ്‌​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ഭി​ന്ന​മാ​യി കേ​ര​ള​ത്തി​ൽ 20 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നൂ​റ​നാ​ട് പ​ട​നി​ല​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ. രാ​ജേ​ഷ്.​എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts