കായംകുളത്ത് പട്ടാപ്പകല്‍ യുവതിയെ നടുറോഡില്‍ വെച്ച് കടന്നു പിടിച്ച് ചുംബിച്ചു; യുവാക്കളെ പോലീസ് ഓടിച്ചിട്ടു പിടിച്ചു!

ladyകായംകുളത്ത് പട്ടാപ്പകല്‍ യുവതിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഓച്ചിറ മേന്മന സ്വദേശി നിധിന്‍, വിശാഖ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കായംകുളം കെഎസ്ആര്‍ടിസിക്ക് അടുത്ത് ഒഎന്‍കെ ജംക്ഷന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ യുവാക്കള്‍ കടന്നു പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ആണ് സംഭവം. യുവതിയുടെ അടുത്ത് നിര്‍ത്തിയ ബൈക്കില്‍ നിന്നിറങ്ങിയ ഒരാള്‍ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയുമായിരുന്നു. യുവതി ഒച്ചവെച്ചതോടെ ബൈക്കിലെത്തിയവര്‍ രക്ഷപെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ കുടുങ്ങുകയായിരുന്നു

ബൈക്കിന്റെ നമ്പര്‍ സഹിതമാണ് കായംകുളം പോലീസിന് പരാതി ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമസ്ഥനെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സഹോദരിയുടെ മകന്‍ ബൈക്കുമായി പോയിരുന്നുവെന്ന് വ്യക്തമായത്. രാത്രിയോടെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. പോലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച വിശാഖിന് വീണ് പരുക്കേറ്റു. ഇയാളെ പോലീസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts