കൊച്ചി: കൊച്ചി നഗരസഭ മുന്‍ കൗണ്‍സിലറെ മകന് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. മകന് ഷെഫീന്‍ ജോസഫാണ് അമ്മയെ കുത്തിയത്.
കൈയിലും വയറിലുമായി മൂന്നു കുത്തുകളേറ്റ ഗ്രേസിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവിനും മര്‍ദനമേറ്റു. മകന് ലഹരിക്കടിമയാണെന്നും ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയെന്നും പോലീസ് പറഞ്ഞു. പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി
ഇന്നലെ വൈകിട്ട് അഞ്ചിന് കലൂരില്‍ ഗ്രേസി നടത്തുന്ന കടയില്‍ വച്ചായിരുന്നു സംഭവം. അതേസമയം, ഗ്രേസി മകനെതിരെ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു.