കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വകാല റിക്കാര്ഡില്. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമായി. ചരിത്രത്തില് ആദ്യമായിട്ടാണ് സ്വര്ണവില ഇത്രയധികം ഉയരങ്ങളില് എത്തുന്നത്.
കഴിഞ്ഞ പത്തിലെ ബോര്ഡ് റേറ്റായ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയും എന്ന സര്വകാല റിക്കാര്ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 18 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 60 രൂപ വര്ധിച്ച് 8,375 രൂപയായി. 14 കാരറ്റ് സ്വര്ണത്തിന് 6,520 രൂപയും ഒമ്പതു കാരറ്റ് സ്വര്ണത്തിന് 4,205 രൂപയുമാണ് വിപണി വില.
അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി. കഴിഞ്ഞ ദിവസം സ്വര്ണവില 3620 ഡോളര് വരെ താഴ്ന്നതിനുശേഷമാണ് 3653 ഡോളറിലേക്ക് എത്തിയത്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം സ്വര്ണത്തിന് അനുകൂലമാണ്. യുഎസ് പണപ്പെരുപ്പം, അമേരിക്കന് പലിശ നിരക്കുകള്, രാജ്യങ്ങള് തമ്മിലുള്ള സംഘര്ഷങ്ങള്, രാജ്യാന്തര നയങ്ങള്, വന്കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്.
ക്രൂഡ് ഓയില് വിലയിലെ ഏറ്റക്കുറച്ചിലുകള്, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള് ഇവയെല്ലാം സ്വര്ണവില സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.അതേസമയം ദീപാവലി അടുത്തതോടെ സ്വര്ണവില ഉയരുന്ന ട്രെന്ഡാണ് നിലവിലുള്ളത്. വിവാഹ സീസണും സ്വര്ണം സുരക്ഷിത നിക്ഷേപം എന്ന നിലയില് വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണത്തിലെ വര്ധനയുമെല്ലാം സ്വര്ണവില കൂടാനുള്ള കാരണങ്ങളാണ്.
വരും ദിവസങ്ങളിലും സ്വര്ണവില വര്ധിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി. അഡ്വ. എസ്. അബ്ദുള് നാസര് പറഞ്ഞു.
- സീമ മോഹന്ലാല്