മൂ​ന്ന് പേ​ർ കു​ത്തി വെ​ച്ചു, ര​ണ്ട് പേ​ർ​ക്ക് ബോ​ധം പോ​യി,ഒ​രാ​ൾ മ​രി​ച്ചു ” ; അമിത ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ  പു​റ​ത്തു വരുന്ന ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്


സ്വ​ന്തം ലേ​ഖ​ക​ൻ
ത​ല​ശേ​രി: “നാ​ല് യു​വാ​ക്ക​ൾ ചേ​ർ​ന്ന് മാ​ര​ക​മാ​യ ല​ഹ​രി സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നു​പേ​ർ ചേ​ർ​ന്ന് ല​ഹ​രി സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് ദേ​ഹ​ത്ത് കു​ത്തി വെ​ച്ചു. ര​ണ്ട് പേ​രു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. ഒ​രാ​ൾ മ​രി​ച്ചു. ഇ​താ​ണ് സ​ത്യം…. ഒ​പ്പ​മി​രു​ന്ന് മ​രു​ന്ന് കു​ത്തി​യ​വ​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്…

തെ​ളി​വ് എ​ന്‍റെ കൈ​യി​ലു​ണ്ട് ’… ത​ല​ശേ​രി​യി​ൽ അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ൾ അ​ട​ങ്ങി​യ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലെ വാ​ക്കു​ക​ളാ​ണി​ത്. ഈ ​ശ​ബ്ദ സ​ന്ദേ​ശം അ​തീ​വ ര​ഹ​സ്യ​മാ​യി രാ​ഷ്‌​ട്ര​ ദീ​പി​ക​യ്ക്ക് ല​ഭി​ച്ചു.

ഗോ​പാ​ല​പേ​ട്ട പാ​ലോ​ളി​വ​ള​പ്പി​ല്‍ പു​തി​യ​പു​ര​യി​ല്‍ ഫ​ര്‍​ബൂ​ലി​നെ (22) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. മാ​ര​ക​മാ​യ ല​ഹ​രി വാ​ങ്ങാ​ൻ പോ​യ നാ​ലു​പേ​രു​ടേ​യും ല​ഹ​രി വ​സ്തു ന​ൽ​കി​യ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​യു​ടേ​യും പേ​രു​ക​ൾ വ്യ​ക്ത​മാ​യി പ​റ​യു​ന്ന മൂ​ന്ന് മി​നി​റ്റ് നാ​ൽ​പ​ത്തി​ര​ണ്ട് സെ​ക്ക​ൻ​ഡ് വ​രു​ന്ന ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് രാ​ഷ്‌​ട്ര​ദീ​പി​കയ്​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ല​ഹ​രി കു​ത്തി​വെ​ച്ച് ബോ​ധം പോ​യ ര​ണ്ട് പേ​രി​ലൊ​രാ​ൾ​ക്ക് ബോ​ധം തെ​ളി​ത്തി​രു​ന്നു.അ​പ്പോ​ൾ അ​ടു​ത്ത​യാ​ൾ​ക്ക് ബോ​ധം വ​ന്നി​രു​ന്നി​ല്ല. ബോ​ധം വ​ന്ന​യാ​ൾ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​യി. പി​റ്റേ ദി​വ​സ​മാ​ണ് ഒ​പ്പം ല​ഹ​രി ഉ​പ​യോ​ഗി​ച്ച​യാ​ൾ മ​രി​ച്ച വി​വ​രം ഇ​യാ​ൾ അ​റി​യു​ന്ന​തെ​ന്നും ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

മെ​യി​ന്‍ റോ​ഡി​ലെ പ​ഴ​യ ബോം​ബെ ഹോ​ട്ട​ലി​നു സ​മീ​പ​ത്താ​ണ് ഫ​ർ​ബ​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്താ​യി മ​യ​ക്കു മ​രു​ന്നി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​റി​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment