തോക്കു ചൂണ്ടി  29  പവൻ കവർന്ന സംഭവം;  വീടിന് സമീപത്തുനിന്നും പോയ ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം


കോ​ട്ട​യം: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നെ​ന്ന പേ​രി​ൽ എ​ത്തി വീ​ട്ട​മ്മ​യെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ട്ടാ​പ​ക​ൽ സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യേ തേ​ടി പോ​ലീ​സ്്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ർ​ക്കു​ന്നം, പാ​ന്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റോ​ലം സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.

ആ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കോ​ട്ട​യം ഡി​വൈ​എ​സ്പി എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​യോ​ഗി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​യ​ർ​ക്കു​ന്നം ചേ​ന്നാ​മാ​റ്റ​ത്താ​ണ് സം​ഭ​വം. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സി​ന്‍റെ ഭാ​ര്യ ലി​സ​മ്മ(66)​നെ കെ​ട്ടി​യി​ട്ടാ​ണ് 29 പ​വ​ൻ ക​വ​ർ​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വ സ​മ​യം വീ​ടി​നു സ​മീ​പം ഒ​രു ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഈ ​ബൈ​ക്ക് കേ​ന്ദ്ര​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. എ​ന്നാ​ൽ ഇ​തു​വ​രെ ആ​രെ​യും കേ​ന്ദ്രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ബൈ​ക്ക് ഓ​ടി​ച്ചു പോ​കു​ന്ന ആ​ളെ ചി​ത്ര​ത്തി​ൽ കാ​ണാം. ഈ ​ചി​ത്രം ലി​സ​മ്മ​യെ കാ​ണി​ച്ച​പ്പോ​ൾ വീ​ട്ടി​ൽ എ​ത്തി​യ ആ​ളു​മാ​യി സാ​ദൃ​ശ്യ​മു​ള്ള​താ​യി ലി​സ​മ്മ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment