ശ്രീകണ്ഠപുരം: എംഡിഎംഎയുമായി ശ്രീകണ്ഠപുരത്ത് യുവാവ് അറസ്റ്റിൽ. ചെങ്ങളായി കോട്ടപ്പറമ്പിലെ കെ.കെ. റാഷിദിനെയാണ് (33) ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബിനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെങ്ങളായി കോട്ടപ്പറമ്പ് എന്ന സ്ഥലത്ത് വെച്ചാണ് 26.851 ഗ്രാം എംഡിഎംഎയും ഇയാൾ ഓടിച്ചിരുന്ന കെഎൽ 04 എഡി 8158 ട്രാവലറും പിടികൂടിയത്.
തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിട്ടി മേഖലകളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന മയക്ക് മരുന്ന് ട്രാവലറിൽ പൊതികളാക്കി സൂക്ഷിച്ചാണ് വില്പന നടത്തുന്നത്. ഒരു ഓട്ടോഡ്രൈവറും സഹായിയായി ഒപ്പമുണ്ടെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്.
സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.സി. വാസുദേവൻ, പി.വി.പ്രകാശൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ പി.എ. രഞ്ജിത് കുമാർ, എം.വി. പ്രദീപൻ, എം.എം. ഷഫീക്ക്, കെ.വി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.രമേശൻ, ശ്യാംജിത്ത് ഗംഗാധരൻ, വനിതാസിവിൽ പോലീസ് ഓഫീസർ പി.കെ. മല്ലിക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ടി.എം. കേശവൻ എന്നിവർ പങ്കെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

