സമരം ചെയ്യുന്നവര്‍ അന്നം തരുമോ? രാജിവച്ചിട്ടു ഞാന്‍ എന്തു ചെയ്യണം; ഈ പ്രായത്തില്‍ എനിക്കു വേറെ ജോലിയൊന്നും അറിയില്ലെന്ന് ലക്ഷ്മി നായര്‍

Lakshmi

തിരുവനന്തപുരം: രാജിവച്ചിട്ടു താന്‍ എന്താണു ചെയ്യേണ്ടതെന്നു ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഈ പ്രായത്തില്‍ എനിക്കു വേറെ ജോലിയൊന്നും അറിയില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു തത്കാലത്തേക്ക് മാറിനില്‍ക്കാമെന്നു പറഞ്ഞിട്ട് അത് അംഗീകരിച്ചില്ല.അഞ്ച് വര്‍ഷത്തേക്ക് സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നാണു വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്. അത് എങ്ങനെ അംഗീകരിക്കും  എനിക്കു വേറെ ജോലിയൊന്നും അറിയില്ല. ഉദ്യോഗം രാജിവച്ച് വീട്ടില്‍ കുത്തിയിരുന്നാല്‍ സമരം ചെയ്യുന്നവര്‍ അന്നം തരുമോ

വിദ്യാര്‍ഥികളുടെ ഭൂരിഭാഗം ആവശ്യങ്ങളും പരിഗണിച്ചിട്ടും അവര്‍ എന്നെ അവസാനിപ്പിക്കാനാണ് നോക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. പരമാവധി വിട്ടുവീഴ്ചയ്ക്കു തയാറായിട്ടും അത് അംഗീകരിക്കാന്‍ തയാറാകാത്ത സ്ഥിതിക്ക് ഇനി നിയമത്തിന്‍റെ വഴികള്‍ തേടും: ലക്ഷ്മി നായര്‍ പറഞ്ഞു.

Related posts