കൈരളി ടിവിയിലെ പാചകവിദഗ്ധ ലക്ഷ്മി നായര്‍ക്കെതിരേ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥികള്‍, എതിര്‍ക്കുന്നവരെ ‘മിസിന്റെ’ നേതൃത്വത്തില്‍ അടിച്ചൊതുക്കുന്നു

lawസ്വശ്രയ കോളജുകളിലെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കേരളസമൂഹം പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്നത്. പാമ്പാടി നെഹ്‌റു കോളജില്‍ ജിഷ്ണുവിന്റെ ആത്മഹത്യയ്ക്കുശേഷം ഇത്തരത്തില്‍ ചില കോളജുകള്‍ നടത്തുന്ന നീതിനിഷേധത്തിനെതിരേ പ്രതിഷേധം ശക്തമായി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേരള ലോ അക്കാദമി കോളജിനും അതിന്റെ പ്രിന്‍സിപ്പലിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി അവിടുത്തെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നു. കൈരളി ടിവിയിലെ പാചക പരിപാടിയുടെ അവതാരകയായ ലക്ഷ്മി നായരാണ് കോളജ് പ്രിന്‍സിപ്പല്‍. എതിര്‍ക്കുന്നവരെയും വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തുന്നവരെയും ഇവരുടെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തുകയാണെന്നാണ് ആരോപണം.

പ്രിന്‍സിപ്പലിന്റെ അടുപ്പക്കാരായ വിദ്യാര്‍ഥികള്‍ക്കും എന്തു കാര്യം പറഞ്ഞാലും അതേപടി ചെയ്യുന്ന ‘നല്ല കുട്ടികള്‍ക്കും’ മാത്രമുള്ളതാണ് ഇന്റേണല്‍ മാര്‍ക്കെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ലത്രേ. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഈ പരിപാടി കോളേജില്‍ നടക്കാറേയില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിവിധ യൂണിയനുകളുടെ കീഴില്‍ പ്രതിഷേധസമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ ചുരിദാര്‍ ഒഴികെ മറ്റൊരു വസ്ത്രവും കോളജില്‍ ധരിക്കാന്‍ പാടില്ലെന്നാണു നിയമം. കടുത്ത നിബന്ധനകളില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍ പിന്നെ വീട്ടുകാരെ വിളിച്ചുഭീഷണിപ്പെടുത്തുന്നതും ഇവിടുത്തെ ശൈലിയാണെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. അതേസമയം ഇന്റേണല്‍ മാര്‍ക്കിന്റേതുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമന്നാവശ്യപ്പെട്ട് കെഎസ് യു എംഎസ്എഫ്, എഐഎസ്എഫ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കോളജില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ് ഇപ്പോള്‍.

Related posts